തിരുവനന്തപുരം: കിഫ്ബിയിൽ പരിശോധനയുമായി ആദായനികുതിവകുപ്പ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് പരിശോധന. ഇതുസംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിന് കൈമാറി. ഈ മാസം 25നകം വിശദാംശങ്ങൾ നൽകാൻ നേരത്തെ സർക്കാറിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അതേസമയം പരിശോധനയിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. കിഫ്ബി വന്നതിനുശേഷമുള്ള പണമിടപാട് സംബന്ധിച്ച രേഖകളാണ് പരിശോധിച്ചത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ സംതൃപ്തരാണെന്നും കിഫ്ബി പറഞ്ഞു.
കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന
കഴിഞ്ഞ അഞ്ചു വര്‍ഷം കിഫ്ബി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങൾ കിഫ്ബി ഉദ്യോഗസ്ഥര്‍ ആദായാ നികുതി വകുപ്പിന് കൈമാറി

TAGGED:
KIIFB