ETV Bharat / state

അത്യപൂർവം ഈ സംഗമം; താരത്തിളക്കത്തിനൊപ്പം മുഖ്യനും സംഘവും

Keraleeyam Inauguration venue with confluence of stars അത്യപൂർവ താരസംഗമത്തിനൊപ്പം സംസ്ഥാന മന്ത്രിസഭയും തലസ്ഥാനത്തെ ജനപ്രതിനിധികളും നിറഞ്ഞപ്പോൾ സംസ്ഥാന സർക്കാരിന്‍റെ കേരളീയം വാരാഘോഷത്തിന്‍റെ ഉദ്‌ഘാടന വേദി പ്രൗഢഗംഭീരമായി

keraleeyam  Inauguration venue of the keraleeyam  keraleeyam celebration was grand  keraleeyam Inauguration  കേരളീയം  കേരളീയം ഉദ്‌ഘാടന വേദി  Keralayam Inauguration Venue  keraleeyam with confluence of stars  താരത്തിളക്കത്തിനൊപ്പം മുഖ്യനും സംഘവും  അത്യപൂർവ താരസംഗമം  Greatness of Kerala
keraleeyam Inauguration venue
author img

By ETV Bharat Kerala Team

Published : Nov 1, 2023, 4:36 PM IST

തിരുവനന്തപുരം: പിണറായി വിജയൻ, കമല്‍ ഹാസൻ, മമ്മൂട്ടി, മോഹൻലാല്‍, ശോഭന, എംഎ യൂസഫലി, എഎൻ ഷംസീർ, ആർ ബിന്ദു, കെ രാജൻ, വി ശിവൻ കുട്ടി, റോഷി അഗസ്റ്റിൻ, ആന്‍റണി രാജു, എകെ ശശീന്ദ്രൻ, വി അബ്‌ദുറഹ്‌മാൻ, കെഎൻ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, കെ രാധാകൃഷ്‌ണൻ, കെ കൃഷ്‌ണൻകുട്ടി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ ഇനിയുമുണ്ട് വേദി നിറഞ്ഞ് പേരുകൾ (keraleeyam Inauguration venue with confluence of stars).

  • Inaugurated the week-long festival, #Keraleeyam, at Thiruvananthapuram. Prominent personalities like Yusuff Ali, Ravi Pillai, Kamal Haasan, Mohanlal, Mammootty, Shobhana, and many more graced the event. This festival celebrates the spirit of Kerala, featuring numerous events… pic.twitter.com/6QAxdesxNJ

    — Pinarayi Vijayan (@pinarayivijayan) November 1, 2023 " class="align-text-top noRightClick twitterSection" data=" ">

അത്യപൂർവ താരസംഗമത്തിനൊപ്പം സംസ്ഥാന മന്ത്രിസഭയും തലസ്ഥാനത്തെ ജനപ്രതിനിധികളും നിറഞ്ഞപ്പോൾ സംസ്ഥാന സർക്കാരിന്‍റെ കേരളീയം വാരാഘോഷത്തിന്‍റെ ഉദ്‌ഘാടന വേദി പ്രൗഢഗംഭീരമായി. കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ എല്ലാ വർഷവും കേരളീയം പരിപാടി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും മോഹൻലാലിന്‍റെ സെല്‍ഫിയും ചടങ്ങിനെ അതിഗംഭീരമാക്കി. തിരുവനന്തപുരത്തെ 41 വേദികളിലായി നവംബർ ഏഴ് വരെയാണ് ആഘോഷം. കല, സംസ്‌കാരം, വ്യവസായം, കാർഷികം തുടങ്ങി കേരളത്തിന്‍റെ വിവിധ മേഖലകളുടെ പ്രദർശന നഗരകളും മേളകളും കേരളീയത്തിന്‍റെ ഭാഗമായുണ്ടാകും.

കേരളത്തിന്‍റെ മാഹാത്‌മ്യത്തെ (Greatness of Kerala) പുറം ലോകത്തേക്ക്‌ കൂടി വിളിച്ചോതുന്നതിനാണ്‌ ഏഴുദിവസത്തെ ഉത്സവാഘോഷത്തോടെ പരിപാടികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. പ്രമുഖരായ പലരും ചടങ്ങില്‍ പങ്കെടുക്കുന്നതു കൊണ്ടു തന്നെ കാണികളും ആവേശത്തിലാണ്‌, ഒപ്പം റോഡ് ഷോയും പുലികളിയും പുഷ്‌പമേളയും ഫുഡ്‌ ഫെസ്റ്റിവലും ചലച്ചിത്ര മേളയും ഇത്തരത്തില്‍ നിരവധി പരിപാടികളാണ്‌ കേരളീയത്തിന്‍റെ ഭാഗമായി നടത്തുന്നത്‌. കേരളത്തിന്‍റെ മുഖമുദ്രയാക്കി കേരളീയം മാറും എന്നാണ്‌ കരുതപ്പെടുന്നത്‌.

കേരളീയത്തിന്‍റെ ഭാഗമായി നാല് സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ശക്തമായ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങളും സജ്ജമാണ്.

200 കലാപരിപാടികള്‍, 90 സിനിമകളുടെ ഫിലിം ഫെസ്‌റ്റിവല്‍, അന്താരാഷ്ട്ര വിദഗ്‌ധരടക്കം പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലെ 25 സെമിനാറുകള്‍, 22 എക്‌സിബിഷനുകള്‍ ഇവയാണ് 67-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്‍റെ പ്രധാന പരിപാടികള്‍.

2016 മുതല്‍ അധികാരത്തിലുള്ള പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി കേരളീയം എന്ന വന്‍ പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന തരത്തില്‍ എല്ലാ വര്‍ഷവും ഇനി മുതല്‍ കേരളീയം നവംബര്‍ 1 മുതല്‍ ഒരാഴ്‌ചക്കാലം ആഘോഷിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ALSO READ: കേരളീയം ആദ്യ എഡിഷന് തലസ്ഥാന നഗരിയിൽ പ്രൗഢ ഗംഭീര തുടക്കം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ALSO READ: ഇങ്ങനെയൊരു ചിത്രം അത്യപൂർവം; തരംഗമായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.