ETV Bharat / state

ആറന്മുള ജലോത്സവം, ചടങ്ങുകള്‍ മാത്രമായി നടത്തും; വർണാഭമായ ഉദ്ഘാടനം ഒഴിവാക്കി

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്‍റെ ഉദ്‌ഘാടന ചടങ്ങ് ഒഴിവാക്കി. ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തും. പരിപാടിയില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കില്ല.

Aranmula Boat race  Aranmula Uthratathi Jalotsavam  ആറന്മുള ഉത്രട്ടാതി വള്ളം കളി  ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി  ആറന്മുള ഉത്രട്ടാതി ജലോത്സവം  ജലോത്സവം  രാമപുരത്ത് വാര്യർ അവാർഡ്  Ramapurathu Warrier award  Ramapurathu Warrier  പ്രമോദ് നാരായണൻ എംഎൽഎ  Pramod Narayanan MLA  Anto Antony MP  സജി ചെറിയാൻ എംഎൽഎ  സ്വാമി നിർവിണ്ണാനന്ദ മഹാരാജ്  Saji Cheriyan MLA  കുമ്മനം രാജശേഖരൻ  Kummanam Rajasekharan
ആറന്മുള ഉത്രട്ടാതി വള്ളം കളി; വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
author img

By

Published : Sep 10, 2022, 10:40 PM IST

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.

സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്‍റെ ഭദ്രദീപം തെളിയിക്കും. ആന്‍റോ ആന്‍റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും.

സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും.

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാർ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും. കെ എസ് മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.