തിരുവനന്തപുരം: കിടപ്പു രോഗികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാറനല്ലൂരിൽ നടന്നു. ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കിടപ്പു രോഗികൾക്ക് വാക്സിനേഷൻ എത്തിക്കാൻ ജില്ലാ പഞ്ചായത്ത് നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
നാല് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ സേവനവും ഏറെ മാതൃക പരമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു കിടപ്പ് രോഗികളെ നേരിൽ കണ്ട് മന്ത്രി വിവരങ്ങൾ തിരക്കുകയും ചെയ്തു.
Read more: കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി മലപ്പുറം നഗരസഭ
45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. കിടപ്പ് രോഗികള്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്‍റെ മുന്‍ഗണനാ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.