തിരുവനന്തപുരം: സർക്കാരിന്‍റെ മൊറട്ടോറിയം നിലനിൽക്കെ സംസ്ഥാന വ്യാപകമായി ബാങ്കുകൾ ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്നും നെടുമങ്ങാട്ടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നെടുമങ്ങാട് പനവൂരിൽ ജപ്തിയെ തുടർന്ന് കുടുംബം പെരുവഴിയിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അതേസമയം പ്രതിഷേധം ശക്തമായതോടെ ജപ്തി നടപടി നിർത്തിവെക്കാൻ എസ്ബിഐ തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള തുകയിൽ ഇളവും നൽകും. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടപ്പാക്കിയപ്പോൾ 11 വയസുള്ള പെൺകുട്ടിയടക്കം കുടുംബം പെരുവഴിയിലായതോടെയാണ് പ്രതിഷേധം ശക്തമായത്.