തിരുവനന്തപുരം: പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതിലൂടെ ജനങ്ങൾക്ക് വലിയൊരു സന്ദേശം നൽകാനാകുമെന്നും ഐഎംഎ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകൾ കൃത്യമായി ധരിക്കാതെയും പ്രചാരണ പരിപാടികളിൽ ഏർപ്പെട്ടതാണ് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പല കാരണങ്ങളിൽ ഒന്നെന്നും ഇത് കേരളം ചർച്ച ചെയ്തതാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ഈ മാസം 20നാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ ചെയ്യുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ചടങ്ങ് നടത്താനാണ് നിലവിൽ ആലോചന.
കൂടുതൽ വായനയ്‌ക്ക്: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന്