തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരോഗ്യ വിഷയത്തിൽ അറിവുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്നാണ് ഐഎംഎ സംസ്ഥാന ഘടകം പറയുന്നത്. സമ്പർക്ക പട്ടികയടക്കം തയാറാക്കൽ പൊലീസ് ചെയ്യേണ്ട നടപടിയല്ല. ആരോഗ്യ പ്രവർത്തകരെ സഹായിക്കാനുള്ള നടപടികൾ മാത്രമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. കൃത്യമായ പരിശീലനം നൽകിയ ശേഷമാണ് ആരോഗ്യ പ്രവർത്തകരെ ഇത്തരം പ്രവർത്തികൾക്ക് നിയോഗിച്ചിരുന്നത്. ഈ പ്രവർത്തികൾക്ക് പൊലീസിന് വീണ്ടും പരിശീലനം നൽകേണ്ടി വരും. ഇത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു.
കൊവിഡ് പ്രതിരോധം പൊലീസിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎംഎ - latest tvm
ആരോഗ്യ വിഷയത്തിൽ അറിവുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ഐഎംഎ സംസ്ഥാന ഘടകം