തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ഐ.എം.എ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നാളെ നടക്കും. കേരളത്തിലും ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് മണി വരെ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാരും ഒ.പി ബഹിഷ്ക്കരിക്കും. സർജറികളും ഒഴിവാക്കും. എന്നാൽ അത്യാഹിത വിഭാഗത്തേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഐ.എം.എ കേരള ഘടകം ഭാരാവാഹികൾ പറഞ്ഞു.
ഇ എൻ ടി സ്പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർമാർക്ക് ഇടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡോക്ടർമാരുടെ താൽപര്യങ്ങളെക്കാൾ ഡൽഹി മുഖ്യമന്ത്രി ആകുന്നതിനാണ് ഹർഷവർധൻ മുൻഗണന നൽകുന്നതെന്നും ഐ.എം.എ ആരോപിച്ചു.