ETV Bharat / state

ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം; ഇന്ന് 67 സിനിമകള്‍ - ആഘോഷം

Iffk Todays Movies: കൂട്ടമായെത്തിയ കൂട്ടുകാരൊക്കെ പലവഴി പിരിഞ്ഞ് പോയി തുടങ്ങി, ടാഗോര്‍ തിയറ്റര്‍ വളപ്പിലെ ആളും ആരവങ്ങളും നേര്‍ത്ത്, പതിയെ പടിയിറങ്ങാന്‍ തയ്യാറെടുക്കുന്നു. മേളയുടെ കൊടിയിറക്കത്തിന് ഒരു നാള്‍ ശേഷിക്കെ കാണേണ്ട ചിത്രങ്ങള്‍ കണ്ടേ മടങ്ങൂ എന്ന് വാശിപിടിക്കുന്നവരും കാണിച്ച ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെന്ന നിരാശ പങ്കുവയ്ക്കുന്നവരും എല്ലാ തിയറ്റര്‍ വളപ്പിലുമുണ്ട്. കൊടിയിറക്കവും കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ചുറപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

സിനിമ  IFFK  iffk 2023  last day  movies  രാജ്യാന്തര ചലച്ചിത്രമേള  ടാഗോര്‍ തിയേറ്റര്‍ തിരുവനന്തപുരം  സിനിമാ കൊട്ടക  സിനിമാ കൂട്ടുകാര്‍  മേളയ്ക്ക് നാളെ കൊടിയിറക്കം  നല്ല ചിത്രങ്ങളുടെ കൂട്ടുകാര്‍  ആഘോഷം  സിനിമ ഇഷ്ടം
Iffk 2023 Updates Todays Movies
author img

By ETV Bharat Kerala Team

Published : Dec 14, 2023, 9:17 AM IST

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം. മേള അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങളുടെ പ്രദർശനം നടക്കും. 11 മലയാള ചിത്രങ്ങൾ ഉൾപ്പെടെ 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് അവസാന പ്രദർശനത്തിനെത്തുന്നത്(Iffk 2023 Updates Todays Movies).

ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കും.

പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാഅല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിലും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.

കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ എന്നീ ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോൺട്രാക്റ്റും ഇന്ന് മേളയിൽ പ്രദർശിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.