തിരുവനന്തപുരം: തലസ്ഥാനത്ത് കെടിയിറങ്ങിയ ഐ.എഫ്.എഫ്.കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിംഗില്‍ ഇടിവി ഭാരതിന് പ്രത്യേക ജൂറി പരമാര്‍ശം. മേളയിലെ സിനിമകളെ പരിചയപ്പെടുത്തുകയും പ്രേകഷകരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതും കണക്കിലെടുത്താണ് ഇടിവി ഭാരതിന് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചത്.
Also Read: IFFK 2022 | കാഴ്ചയുടെ പൂരത്തിന് കൊടിയിറങ്ങി; ഇനി അടുത്തവർഷം
ഐ.എഫ്.എഫ്.കെ സമാപന വേദിയില്‍ ഇടിവി ഭാരതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ബിനോയ് കൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഐ.എഫ്.ഐഫ്.കെയില്‍ അരങ്ങേറിയ ചിത്രങ്ങളുടെ പരിച്ഛേദവും പ്രേക്ഷക അഭിലാഷങ്ങളും അഭിപ്രായങ്ങളും ഒപ്പം വിദേശ സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്ത ഇടിവി ഭാരതിന്റെ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.