തിരുവനന്തപുരം : 28ാമത് ഐഎഫ്‌എഫ്‌കെ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം പോളിഷ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. ശില്‍പ്പവും പത്ത് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സനൂസിയുടെ ആറ് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് (IFFK Lifetime Achievement Award To Director Christoph Sanusi).
പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 1939ല്‍ വാഴ്‌സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്നാണ് ബിരുദം നേടിയത്. 1966 ല്‍ സംവിധാനം ചെയ്‌ത 'ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യല്‍ പഠന കാലത്തെ അദ്ദേഹത്തിന്‍റെ ഡിപ്ളോമ ഫിലിമായിരുന്നു.
ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യലെന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാണ്. 'ദ സ്ട്രക്‌ചര്‍ ഓഫ് ക്രിസ്റ്റലായിരുന്നു ക്രിസ്റ്റോഫ് സനൂസിയുടെ ആദ്യ ഫീച്ചർ ഫിലിം. പോളിഷ് സിനിമയുടെ മൂന്നാം തരംഗത്തിലെ പ്രധാന സിനിമയായി ഇന്നും ഈ ചിത്രം അറിയപ്പെടുന്നു. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്പൈറല്‍ (1978) ഉള്‍പ്പെടെ 70 കളിൽ പുറത്തിറങ്ങിയ സനൂസിയുടെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചിട്ടുണ്ട്.