ETV Bharat / state

'രാഷ്ട്രീയ സിനിമകളായി വിലയിരുത്തപ്പെടുന്നത് തന്‍റെ വംശവും ലിംഗവും കാരണം'; സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് ജേതാവ് വനൂരി കഹിയു പറയുന്നു - ഐഎഫ്എഫ്കെ 2023

Wanuri Kahiu Interview: ഐഎഫ്എഫ്കെയിൽ സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് നേടിയ വനൂരി കഹിയു ഇടിവി ഭാരതിനൊപ്പം ചേരുന്നു.

IFFK 2023  Wanuri Kahiu Interview  Wanuri Kahiu  സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ്  spirit of cinema award  iffk trivandrum  iffk 2023 best cinema  വനൂരി കഹിയു  വനൂരി കഹിയു അഭിമുഖം  വനൂരി കഹിയു സിനിമകൾ  Wanuri Kahiu cinema  Wanuri Kahiu films  രാജ്യാന്തര ചലച്ചിത്ര മേള 2023  ഐഎഫ്എഫ്കെ 2023  ഐഎഫ്എഫ്കെ ചിത്രങ്ങൾ
Wanuri Kahiu Interview
author img

By ETV Bharat Kerala Team

Published : Dec 11, 2023, 1:45 PM IST

വനൂരി കഹിയു ഇടിവി ഭാരതിനോട്

തിരുവനന്തപുരം: തന്‍റെ സിനിമകളെ രാഷ്ട്രീയ സിനിമകളായി കാണുന്നത് തന്‍റെ ലിംഗവും വംശവും കണക്കിലെടുത്താണെന്ന് 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് (Spirit Of Cinema Award) നേടിയ വനൂരി കഹിയു ഇടിവി ഭാരതിനോട് പറഞ്ഞു (IFFK 2023: Wanuri Kahiu Interview). തന്‍റെ വംശവും ലിംഗവും കാരണമാണ് അവ രാഷ്ട്രീയ സിനിമകളായി വിലയിരുത്തപ്പെട്ടത്. എന്‍റേത് രാഷ്ട്രീയ സിനിമകളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അനുകമ്പയും സ്നേഹവും സന്തോഷവുമാണ് എന്‍റെ സിനിമകളുടെ പ്രമേയം. ഇത് രാഷ്ട്രീയമല്ല. സിനിമ നിർമാണം രാഷ്ട്രീയവുമായി എപ്പോഴും ബന്ധമുള്ളതാകണമെന്നില്ല. ഇത് മനസിലാക്കുന്ന പ്രേക്ഷക സമൂഹം കേരളത്തിലുള്ളതിൽ സന്തോഷമുണ്ട്.

കാലങ്ങളായി പ്രൊപഗാണ്ടയുടെ ഭാഗമായി സിനിമയെ ഉപയോഗിച്ച് വരുന്നു. ഇപ്പോൾ ഇത് മാറ്റി മറിക്കാനുള്ള നമ്മുടെ അവസരമാണ്. അതിരുകൾ ഭേദിച്ചുള്ള കാലപ്രവർത്തനത്തിലൂടെയെ ഈ മാറ്റങ്ങൾ കൊണ്ടുവരാനാകു. കെനിയയും ഇന്ത്യയും ഒരുമിച്ച് സിനിമകൾ സൃഷ്‌ടിക്കുന്ന കാലത്തിനായി ഞാൻ കാത്തിരിക്കുന്നു. ആർആർആർ ഇഷ്‌ടപ്പെട്ട ഇന്ത്യൻ ചിത്രമാണ്. കൊളോണിയൽ ഭരണത്തിനെതിരെയുള്ള സിനിമ എന്ന നിലയിൽ ആർആർആർ കുറച്ച് കൂടുതൽ ഇഷ്‌ടമാണ്.

സ്വവർഗാനുരാഗം നിയമവിധേയമാക്കിയ ഇന്ത്യയുടെ നിലപാടിൽ പ്രത്യാശയുണ്ട്. കെനിയയിലെ കോടതിയിൽ ഇതിനെതിരെ പോരാടുമ്പോൾ ഇന്ത്യയുടെ നിലപാട് ഉദാഹരണമായി ഉയർത്തിക്കാട്ടാനാകും. സ്വവർഗാനുരാഗം പ്രമേയമായി കൂടുതൽ സിനിമകൾ വരുന്നത് ജനങ്ങളുടെ മനസിലെ സമീപനം മാറ്റാനും സഹായിക്കുമെന്നും വനൂരി കഹിയു പറഞ്ഞു.

Also read: 'രാഷ്‌ട്രീയ സിനിമകള്‍ പറയുന്നത് മനുഷ്യ ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചാണ്'; കെനിയന്‍ സംവിധായിക വനൂരി കഹിയു

റഫീകി: വനൂരി കഹിയുവിന്‍റെ 'റഫീകി' (Rafiki) എന്ന ചിത്രത്തിമാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്‌പിരിറ്റ് ഓഫ് സിനിമ (spirit of cinema) അവാര്‍ഡിനർഹമായത്. സ്വാഭാവികമായ പ്രണയം സമൂഹത്തിന്‍റെ ആസ്വാസ്ഥ്യങ്ങള്‍ക്കും അസ്ഥിരതകള്‍ക്കും കാരണമാകുന്ന കാഴ്‌ചയാണ് വനൂരി കഹിയുവിന്‍റെ 'റഫീകി' എന്ന ചിത്രത്തിലുള്ളത്. കെനിയയില്‍ നിരോധിക്കപ്പെട്ട റഫീകിയുടെ ചിത്രീകരണം പോലിസ് സാന്നിധ്യത്തിലായിരുന്നുവെന്നും സംവിധായിക വ്യക്തമാക്കിയിരുന്നു. തന്നെ പോലെ തന്നെ തന്‍റെ സിനിമയുടെ സാന്നിധ്യം കൊണ്ട് മാത്രം അസ്വാഭാവികതയിലേക്ക് നീങ്ങുന്ന സാമൂഹിക-ഭരണകൂട സംവിധാനമാണ് തന്‍റെ രാജ്യത്തിലേതെന്നും വനൂരി പറഞ്ഞു. തന്‍റെ സിനിമകള്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് മനുഷ്യബന്ധങ്ങളുടെ കഥകളാണ് പറയുന്നതെന്ന സംവിധായികയുടെ അവകാശവാദത്തോട് കൂറ് പുലര്‍ത്തുന്ന ചിത്രമാണിതെന്നാണ് ചിത്രം കണ്ട പ്രേക്ഷകരും പറയുന്നത് (IFFK 2023 Rafiki Movie Review).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.