തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഡിസൈൻ പ്രസിദ്ധീകരിച്ചു. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്‌തമായി നേവി ബ്ലൂവും സ്കൈ ബ്ലുവും ചേർന്നതാണ് ഇത്തവണത്തെ ഡിസൈൻ (IFFK 2023 Official Design launched). ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുക (IFFK 2023).
മുൻ വർഷത്തേതു പോലെ മികച്ച സിനിമകൾ തന്നെയാണ് ഇത്തവണയും ഐഎഫ്എഫ്‌കെയിൽ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേയ്‌ക്ക് നവാഗത സംവിധായകൻ ഫാസിൽ റസാക്കിന്‍റെ 'തടവ്', ഡോൺ പാലത്തറയുടെ 'ഫാമിലി' എന്നീ സിനിമകളാണ് തെരഞ്ഞെടുത്തത്.
ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'കാതൽ ദി കോർ', ശാലിനി ഉഷാ ദേവിയുടെ 'എന്നെന്നും', കെ റിനോഷുവിന്‍റെ 'ഫൈവ് ഫസ്‌റ്റ് ഡേറ്റ്സ്', വി ശരത് കുമാറിന്‍റെ 'നീലമുടി', ഗഗൻ ദേവിന്‍റെ 'ആപ്പിൾ ചെടികൾ', ശ്രുതി ശരണ്യത്തിന്‍റെ 'ബി 32 മുതൽ 44 വരെ', പ്രശാന്ത് വിജയ് സംവിധാനം ചെയ്‌ത 'ദായം', സന്തോഷ് ബാബു സേനനും സതീഷ ബാബു സേനനും അണിയിച്ചൊരുക്കിയ 'ആനന്ദ് മോണാലിസ മരണവും കാത്ത്', വിഘനേഷ് പി ശശീധരന്‍റെ 'ഷെഹർ സാദേ' രഞ്ജൻ പ്രമോദിന്‍റെ 'ഓ ബേബി', ആനന്ദ് ഏകര്‍ഷിയുടെ 'ആട്ടം', സുനില്‍ കുടമാളൂരിന്‍റെ 'വലസൈ പറവകള്‍' എന്നീ 12 ചിത്രങ്ങളാണ് ഇക്കുറി 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദർശിപ്പിക്കുക (Malayalam Cinema Today in IFFK 2023).
അതേസമയം മേളയില്‍ 'ഇന്ത്യന്‍ സിനിമ നൗ' വിഭാഗത്തില്‍ ഇക്കുറി മാറ്റുരയ്‌ക്കുന്നത് ഏഴ് ചിത്രങ്ങളാണ്. 'ഘാട്ട്'/'അംബുഷ്', 'ഫോളോവര്‍', 'ഖേര്‍വാള്‍', 'ജോസഫ്‌സ് സണ്‍', 'റിംടോഗിട്ടന്‍ഗ'/'റാപ്‌ച്ചര്‍', 'പദത്തിക്', 'കായോ കായോ കളര്‍'/'വിച്ച് കളര്‍' എന്നിവയാണ് ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്ന ഇന്ത്യന്‍ സിനിമകള്‍ (India Cinema Now movies).
കാനു ബേല്‍ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം 'ആഗ്ര' (Agra), ലുബ്‌ധാക്ക് ചാറ്റര്‍ജി സംവിധാനം ചെയ്‌ത ഹിന്ദി, ബംഗാളി ചിത്രം 'വിസ്‌പേഴ്‌സ് ഓഫ് ദി ഫയര്‍' (Whispers of Fire & Water) എന്നീ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും (International Competition movies in IFFK 2023). ഛത്രപാള്‍ നൈനാവെ സംവിധാനം ചെയ്‌ത 'ഘാത്ത്' മാറാഠി ചിത്രമാണ് (Ambush/Ghaath). ഈ സിനിമയിലൂടെ 73-ാമത് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഛത്രപാള്‍ നൈനാവെയ്‌ക്ക് ലഭിച്ചിരുന്നു (Ghaath screened in Berlin International Film Festival).
റോട്ടര്‍ഡാം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, മാമി മുംബൈ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവിടങ്ങളില്‍ മാറ്റുരച്ച ശേഷമാണ് ഹര്‍ശദ് നാലാവാഡെ സംവിധാനം ചെയ്‌ത കന്നട, മറാഠി ചിത്രം 'ഫോളോവര്‍' (Follower) രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ് (Follower screened in Rotterdam Film Festival).