തിരുവനന്തപുരം: ലോക്‌ഡൗൺ എത്ര ദിവസം നീണ്ടാലും തിരുവനന്തപുരം നഗരസഭയുടെ സമൂഹ അടുക്കള വാതിൽ അടയില്ലെന്ന് മേയർ കെ. ശ്രീകുമാർ. ലോക്‌ഡൗൺ നീളുന്ന ദിവസങ്ങളിൽ ഭക്ഷണം നൽകാനുള്ള വിഭവങ്ങൾ കമ്യൂണിറ്റി കിച്ചണുകളിൽ സംഭരിച്ചിട്ടുണ്ട്. പ്രതിദിന ഭക്ഷണ വിതരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 25 കമ്യൂണിറ്റി കിച്ചണുകളാണ് നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. നഗരത്തിൽ വിശക്കുന്ന വയറുമായി കൊവിഡ് കാലത്ത് ആരും ഉണ്ടാകരുതെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. പൊതുജനങ്ങൾ പണമായും വിഭവങ്ങളായും സഹായം നൽകിയാണ് കമ്മൂണിറ്റി കിച്ചണുമായി സഹകരിക്കുന്നത്. സഹായങ്ങൾ ഇനിയും തുടരണമെന്ന് മേയർ ജനങ്ങളോടഭ്യർഥിച്ചു.
കൊവിഡ് കാലത്ത് ആരും വിശന്ന വയറുമായി ഇരിക്കേണ്ടി വരില്ലെന്ന് തിരുവനന്തപുരം മേയർ
25 കമ്യൂണിറ്റി കിച്ചണുകളാണ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. നഗരത്തിൽ വിശക്കുന്ന വയറുമായി കൊവിഡ് കാലത്ത് ആരും ഉണ്ടാകരുതെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.