ETV Bharat / state

സിനിമയെന്ന സ്വപ്നത്തില്‍ വേദനകൾ മറന്ന് കാർത്തിക്

പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ കാര്‍ത്തിക് കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. കുട്ടികളുടെ ചലച്ചിത്ര മേളയില്‍ സംഘാടകരുടെ സഹായത്തോടെ പരാമവധി സിനിമകൾ കാണുകയാണ് കാർത്തിക്.

കാര്‍ത്തിക്കും അമ്മൂമ്മയും ചലച്ചിത്രമേളയില്‍
author img

By

Published : May 14, 2019, 5:51 PM IST

Updated : May 14, 2019, 7:59 PM IST

തിരുവനന്തപുരം: വിധിക്ക് ശരീരത്തെ തോൽപ്പിക്കാൻ കഴിയും. എന്നാൽ സ്വപ്നം കാണുന്ന മനസിനെ തോൽപ്പിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ സജീവമായി പങ്കെടുക്കുന്ന കാർത്തിക്കിന്‍റെ ജീവിതം നൽകുന്ന സന്ദേശമിതാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കല്ലാറിൽ നിന്നും വിധിക്ക് കീഴടങ്ങാതെ പോരാടി എത്തിയതാണ് കാർത്തിക് എന്ന പത്താം ക്ലാസുകാരൻ. ജന്മനാ ശരീരത്തിന് ചലന ശേഷിയില്ല. അച്ഛൻ ഉപേക്ഷിച്ചു പോയി. അമ്മ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അപ്പൂപ്പന്‍റേയും അമ്മൂമ്മയുടേയും സഹായത്തോടെ തന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ് കാർത്തിക്. ഐ സി എഫ് എഫ് കെയിലെ വേദികളിൽ സംഘാടകരുടെ സഹായത്തോടെ പരമാവധി സിനിമകൾ കണ്ട് തന്‍റെ സിനിമാ സ്വപ്നങ്ങളെ നെയ്തെടുക്കുകയാണ് കാര്‍ത്തിക്.

വിധിയെ തോല്‍പ്പിച്ച് കാര്‍ത്തിക് കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍

കാർത്തിക്കിന്‍റെ എല്ലാ കാര്യങ്ങളും അമ്മൂമ്മയാണ് ചെയ്യുന്നത്. സ്കൂളിൽ പോകുമ്പോഴും അമ്മൂമ്മ ഒപ്പമുണ്ടാകും. പത്താംക്ലാസിൽ മികച്ച വിജയം നേടിയ കാര്‍ത്തിക്കിന് പ്ലസ്ടുവിന് ബയോളജി സയൻസ് പഠിക്കാനാണ് താല്പര്യം. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ത്തിക് കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. ഇതിനൊരു പരിഹാരമായി സർക്കാർ സഹായമാണ് ഇവർ ആവശ്യപ്പെടുന്നത്.

കാര്‍ത്തിക്കിനൊപ്പം ഇളയ സഹോദരൻ കാശിനാഥും എപ്പോഴും കൂടെയുണ്ട്. കാർത്തിക്കിനെ സംഘാടകർ വീൽചെയറിൽ ഓരോ തീയേറ്ററിലേക്കും എത്തിക്കുമ്പോൾ ഒരറ്റത്ത് പിടിവിടാതെ കാശിയും ഉണ്ടാകും.

Intro:വിധിക്ക് ശരീരത്തെ തോൽപ്പിക്കാൻ കഴിയും. എന്നാൽ സ്വപ്നം കാണുന്ന മനസിനെ തോൽപ്പിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ സജീവമായി പങ്കെടുക്കുന്ന കാർത്തിക്കിൻ്റെ ജീവിതം നൽകുന്ന സന്ദേശം ഇതാണ്.

Body:തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കല്ലാറിൽ നിന്നും വിധിക്ക് കീഴടങ്ങാതെ പോരാടി എത്തിയതാണ് കാർത്തിക് എന്ന പത്താം ക്ലാസുകാരൻ. ജൻമനാ തന്നെ ശരീരത്തിന് ശേഷിയില്ല. അച്ഛൻ ഉപേക്ഷിച്ചു പോയി. അമ്മ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അപ്പൂപ്പൻ്റേയും അമ്മൂമ്മയുടേയും സഹായത്തോടെ തൻ്റെ സ്വപ്നങ്ങളെ തേടി പോവുകയാണ് കാർത്തിക്. ഐ.സി.എഫ്.എഫ്.കെയിലെ വേദികളിൽ സംഘാടകരുടെ സഹായത്തോടെ സാധിക്കുന്ന അത്ര സിനിമകൾ കാണുകയാണ് കാർത്തിക്. അതോടൊപ്പം തൻ്റെ സിനിമ സ്വപ്നങ്ങളെ നെയ്തെടുക്കുന്നു.

ബൈറ്റ്
കാർത്തിക്

കാർത്തികിൻ്റെ എല്ലാ കാര്യങ്ങളും അമ്മൂമ്മയാണ് ചെയ്യുന്നത് . സ്കൂളിൽ പോകുമ്പോഴും അമ്മൂമ്മ ഒപ്പമുണ്ടാകും . പത്താം ക്ലാസ് വരെയുള്ള പഠനം അങ്ങനെ തന്നെയായിരുന്നു . പത്താംക്ലാസിൽ മികച്ച വിജയം ആണ് കാർത്തിക് സ്വന്തമാക്കിയത്. ഇനി പ്ലസ്ടുവിന് ബയോളജി സയൻസ് പഠിക്കാനാണ് തീരുമാനം

ബൈറ്റ്
കാർത്തിക്

സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടിലാണ് കാർത്തികിൻ്റെ കുടുംബം. ഒറ്റമുറി വീട്ടിലാണ് കാർത്തികും കുടുംബവും താമസിക്കുന്നത്. അതിനൊരു സർക്കാർ സഹായമാണ് ഇവർ ആവശ്യപ്പെടുന്നത്.

ബൈറ്റ്
വത്സല
കാർത്തികിൻ്റെ അമ്മൂമ്മ.

കാർത്തിക്കിൻ്റെ ഇളയ സഹോദരൻ കാശിനാഥ് കൂട്ടായി എപ്പോഴും കൂടെയുണ്ട്. സംഘാടകർ കാർത്തിക്കിനെ വീൽചെയറിൽ ഓരോ തീയറ്ററിലേക്ക് എത്തിക്കുമ്പോൾ ഒരറ്റത്ത് പിടിവിടാതെ കാശി ഉണ്ടാകും.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : May 14, 2019, 7:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.