തിരുവനന്തപുരം: മുൻ കോൺഗ്രസ് എംഎൽഎ വാഹിദിന്‍റെ വെളിപ്പെടുത്തല്‍ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ബിജെപിക്ക് ഏജന്‍റുമാര്‍ ഇല്ല, നേതാക്കളേ ഉള്ളു. വാഹിദിന്‍റെ പ്രസ്‌താവന കോണ്‍ഗ്രസിനുള്ള സന്ദേശമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇഷ്ടപ്പെട്ട മണ്ഡലവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഴുവന്‍ ചെലവും നല്‍കാമെന്ന് ബിജെപി വാഗ്‌ദാനം ചെയ്തുവെന്ന് കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ. വാഹിദ് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി.
എന്‍ഡിഎ മുന്നണി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടും. ബിജെപി സ്ഥാനാര്‍ഥി പട്ടിക വേറിട്ടതാണെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് മത്സരിച്ചാല്‍ നാണക്കേട് ഉണ്ടാകും എന്ന് മനസിലാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ ഇന്നലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു സീറ്റുള്ള ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നാണ് സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ചിന്ത. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക ആര്‍ത്തിയുള്ളവരുടേതാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.