ETV Bharat / state

കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ്​ നോട്ടീസ്

വിനോദിനി രണ്ട് തവണയും ചോദ്യം ചെയ്യലിന്​ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

ഐഫോണ്‍ വിവാദം  Notice to Vinodini Balakrishnan  കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യക്ക് മൂന്നാമതും കസ്റ്റംസ്​ നോട്ടീസ്  വിനോദിനി ബാലകൃഷ്​ണന് കസ്റ്റംസ്​ നോട്ടീസ്  തിരുവനന്തപുരം  iphone controversy  കോടിയേരി ബാലകൃഷ്​ണൻ  kodiyeri balakrishnan  vinodhini balakrishnan  life mission  ലൈഫ് മിഷൻ പദ്ധതി  ലൈഫ് മിഷൻ
Notice to Vinodini Balakrishnan
author img

By

Published : Mar 24, 2021, 11:19 AM IST

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍,സി.പി.എം പി ബി അംഗം കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്​ണന് മൂന്നാമതും കസ്റ്റംസ്​ നോട്ടീസ്​. രണ്ട് തവണയും ചോദ്യം ചെയ്യലിന്​ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടീസ്​ നൽകിയിരിക്കുന്നത്. മാര്‍ച്ച്‌​ 30ന്​ കൊച്ചിയിലെ കസ്റ്റംസ്​ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി. ഫ്ലാറ്റിന്‍റെ വിലാസത്തിലാണ്​ നോട്ടീസ്​.

ലൈഫ്​ മിഷന്‍ കരാര്‍ ലഭിച്ചതിന് കോഴയായി യുണീടാക്​ സി.ഇ.ഒ. സന്തോഷ്​ ഈപ്പന്‍ സ്വപ്ന സുരേഷ് മുഖേന ഐഫോണുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതിലൊന്ന്​ ലഭിച്ചിരിക്കുന്നത് വിനോദിനി ബാലകൃഷ്​ണനാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.