ETV Bharat / state

40 അടി താഴ്‌ചയിലെ മൃതദേഹം വരെ കണ്ടെത്തും, മായയും മര്‍ഫിയും കേരള പൊലീസിന്‍റെ അഭിമാന നായ്ക്കള്‍

author img

By

Published : Oct 15, 2022, 8:48 PM IST

Updated : Oct 15, 2022, 8:58 PM IST

2020 മാര്‍ച്ചിലാണ് മായയും മര്‍ഫിയും സേനയില്‍ ചേര്‍ന്നത്.

Human sacrifice updates  maya and marfi reached Pathanamthitta  maya and marfi  മായയും മര്‍ഫിയും  തിരുവനന്തപുരം വാര്‍ത്തകള്‍  പത്തനംതിട്ട ഇലന്തൂരിലെ നരബലി  ഇരട്ട നരബലി  ഇലന്തൂരിലെ നരബലി കേസ്  ഭഗവത്‌ സിങ്  kerala news updates  കേരള പൊലീസ്  മായയും മര്‍ഫിയും
കേരള പൊലീസ് അഭിമാനമായി മായയും മര്‍ഫിയും

തിരുവനന്തപുരം: കേരള പൊലീസിന് അഭിമാനമാണ് മായ, മര്‍ഫി എന്നീ പൊലീസ് നായകള്‍. ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട ഇവയ്ക്ക് 40 അടി താഴ്‌ചയില്‍ എത്ര അഴുകിയതും പഴക്കമുള്ളതുമായ മൃതദേഹങ്ങള്‍ കണ്ടെത്താനുമുള്ള പ്രത്യേക കഴിവുണ്ട്. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

40 അടി താഴ്‌ചയിലെ മൃതദേഹം വരെ കണ്ടെത്തും, മായയും മര്‍ഫിയും കേരള പൊലീസിന്‍റെ അഭിമാന നായ്ക്കള്‍

പത്തനംതിട്ടയിലെ ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവത് സിങ്ങിന്‍റെ വീട്ടില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘത്തിന് ഒപ്പമുണ്ടായിരുന്നത് മായയും മര്‍ഫിയുമാണ്. കൂടാതെ പ്രകൃതി ദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്.

കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. ഊര്‍ജ്ജസ്വലതയിലും ബുദ്ധികൂര്‍മ്മതയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍പെട്ട ഈ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.

രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായകളില്‍പ്പെട്ടവയാണ് ഇവ. ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട 36 നായകളാണ് കേരള പൊലീസിലുള്ളത്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുള്ള ട്രാക്കര്‍ വിഭാഗത്തില്‍പ്പെട്ടവയും 13 എണ്ണം സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തുന്നതിനും മൂന്ന് എണ്ണം മയക്കുമരുന്ന് കണ്ടെത്തുന്നതിനും മായയും മര്‍ഫിയും എയ്‌ഞ്ചല്‍ എന്ന നായയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും പരിശീലനം ലഭിച്ചവയാണ്.

ഹവില്‍ദാര്‍ പി.പ്രഭാതും പൊലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പൊലീസ് ഓഫിസര്‍ ജോര്‍ജ് മാനുവല്‍ കെ.എസ്, പൊലീസ് കോണ്‍സ്റ്റബിള്‍ നിഖില്‍ കൃഷ്‌ണ കെ. ജി എന്നിവരുമാണ്. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വാഡുകളാണ് നിലവിലുളളത്.

also read: ഭഗവല്‍ സിങ്ങിന്‍റെ വീട്ടുവളപ്പില്‍ നിന്നും അസ്ഥി കഷ്‌ണം കണ്ടെടുത്തു

Last Updated : Oct 15, 2022, 8:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.