തിരുവനന്തപുരം: കവിതകളിൽ കാൽപനികതയിൽ നിന്ന് ആധുനികതയിലേക്ക് ചാലുകീറിയ മഹാകവിയാണ് അക്കിത്തം എന്ന് കവി പ്രഭാവർമ്മ. മനുഷ്യസ്നേഹമാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിൻ്റെ മുഖമുദ്രയെന്നും കവിതകളുടെ പ്രത്യേകത വിനയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാകവിക്ക് ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിക്കുന്നതിൽ ഭാഗമായത് വ്യക്തിപരമായി സംതൃപ്തി നൽകുന്നതായും പ്രഭാവർമ്മ പറഞ്ഞു.
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ അറിയിച്ചിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7. 55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മഹാകവി അക്കിത്തം അന്തരിച്ചത്.