ETV Bharat / state

How Can Apply Passport Carefully: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധ വേണം; ചെറിയ പിശകിന് പോലും വലിയ വില കൊടുക്കേണ്ടിവരും

Instructions for passport application പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ തള്ളിപ്പോകാൻ സാധ്യതയുണ്ട്‌

author img

By ETV Bharat Kerala Team

Published : Sep 7, 2023, 4:10 PM IST

passport  india  applying passport  indian passport  applying online passport  പാസ്‌പ്പോർട്ട്‌  എങ്ങനെ പാസ്‌പോർട്ടിനു അപേക്ഷിക്കാം  ഓൺലൈൻ പാസ്‌പോർട്ട്‌ അപേക്ഷ  പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങൾ  പാസ്‌പോർട്ടു അപേക്ഷിക്കുമ്പോള്‍ ശ്രദ്ധ വേണം  Apply carefully Passport
How Can Apply Passport Carefully

തിരുവനന്തപുരം: പാസ്‌പോര്‍ട്ടിന് (Indian passport) അപേക്ഷിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയാക്കിയതുകൊണ്ട് തന്നെ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വൈകാന്‍ ഇടയാക്കും. അതിനാല്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ (Application For Passport) നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ഉദ്യോഗസ്ഥര്‍ (Passport Authority Of India) നല്‍കുന്ന മുന്നറിയിപ്പ്.

പലപ്പോഴും അപേക്ഷകളില്‍ വരുന്ന തെറ്റുകള്‍ നിമിത്തം പലതും തള്ളുന്ന സ്ഥിതിയാണുള്ളത്. 10 ശതമാനം വരെ അപേക്ഷകളില്‍ തെറ്റ് വരുന്നുണ്ടെന്നാണ് കണക്ക്. ഇത് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം (How Can Apply Passport Carefully). പലപ്പോഴും അപേക്ഷയിലെ ഇത്തരം തെറ്റുമൂലം പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നത് മൂലം പലരുടേയും യാത്രയും വൈകുകയാണ്.

തെറ്റ് തിരുത്താന്‍ അവസരമുണ്ട്: പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ വരുന്ന തെറ്റുകള്‍ തിരുത്താന്‍ മൂന്ന് അവസരങ്ങളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുമ്പോള്‍ പണം അടയ്ക്കുന്നത് വരെ നല്‍കിയ വിവരങ്ങളില്‍ മാറ്റം വരുത്താം. പണം അടച്ചുകഴിഞ്ഞാല്‍ ഈ അവസരം നഷ്‌ടമാകും. അതിനാല്‍ പണം അടയ്ക്കുന്നതിന് മുമ്പ് തന്നെ നല്‍കിയ വിവരങ്ങള്‍ ഒന്നുകൂടി പരിശോധിക്കുക. എന്നാല്‍, ഇത്തരത്തിൽ പണം അടച്ച ശേഷവും ശ്രദ്ധയില്‍പ്പെടാതിരുന്ന തെറ്റുകള്‍ തിരുത്താന്‍ ഒരവസരം കൂടിയുണ്ട്.

ലഭിച്ച അപ്പോയിന്‍മെന്‍റ് അനുസരിച്ച് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ എത്തുമ്പോള്‍ തെറ്റുകള്‍ തിരുത്താം. അതിനായി കൃത്യമായ രേഖകള്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്‌ച വന്നാല്‍ അപേക്ഷ തള്ളും. അപേക്ഷ തള്ളിയാലും പാസ്‌പോര്‍ട്ടിനായി അടച്ച ഫീസിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്, ഒരു വര്‍ഷത്തിനുള്ളില്‍ ഈ പേയ്‌മെന്‍റ് വിവരങ്ങള്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം.

അതായത് അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ രേഖകളില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. കേരളത്തില്‍ 21 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുണ്ട്‌. കേരളത്തില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. മൂന്ന് പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലായി 21 സേവാകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലായി അഞ്ച് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു ജില്ലയ്‌ക്ക് കീഴില്‍ നിരവധി സേവാകേന്ദ്രങ്ങള്‍: വഴുതക്കാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നിവയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലായി എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ട് വീതം സേവാകേന്ദ്രങ്ങളും കോട്ടയം, തൃശൂര്‍, ഇടുക്കി ഓരോ കേന്ദ്രങ്ങളും ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരു സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിന് കീഴില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോ സേവാകേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സേവാകേന്ദ്രത്തില്‍ പ്രതിദിനം 400 അപ്പോയിന്‍മെന്‍റുകളാണ്‌ നല്‍കുന്നത്. അത്തരത്തില്‍ കേരളത്തില്‍ പ്രതിദിനം 8,400 അപേക്ഷകള്‍ പരിഗണിക്കുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നേരത്തെ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം മലപ്പുറത്തിനാണ്.

മുബൈ, ബെംഗളൂരു എന്നിവിടങ്ങളാണ് മലപ്പുറത്തിന് മുന്നിലുളളത്. തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനുമായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സൂചികയിൽ 85ൽ നിന്നും 80ലേക്ക് ഉയർന്നിട്ടുണ്ട് ഇന്ത്യൻ പാസ്‌പോർട്ട് സംവിധാനം.

ALSO READ : Passport Index | ഏറ്റവും ശക്തമായ പാസ്‌പോർട്ട്, സിംഗപ്പൂർ ഒന്നാമത്: ഇന്ത്യ 80-ാം റാങ്കില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.