ETV Bharat / state

മഴയിൽ മുങ്ങി തിരുവനന്തപുരം; മഴ ശമിച്ചിട്ടും പ്രതിസന്ധി വിട്ടൊഴിയാതെ തേക്കുംമൂട് ബണ്ട് കോളനി നിവാസികൾ - മഴ നാശനഷ്‌ടങ്ങൾ

Houses were inundated by heavy rain: ബുധനാഴ്‌ച പെയ്‌ത മഴയിൽ തിരുവനന്തപുരത്തെ പല ഭാഗങ്ങളും വെള്ളത്തിനിടയിലായി. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞു, തേക്കുംമൂട് ബണ്ട് കോളനിയിൽ വെള്ളം കയറി, ഗൗരീശപട്ടം, മുറിഞ്ഞ പാലം കേദാരം റോഡ് എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി, കോസ്മോപൊളിറ്റൻ ആശുപത്രിയിലും വെള്ളം കയറി.

thekkummoodu bund colony  houses were inundated in rain  flood in thiruvananthapuram  weather in kerala  kerala rain updation  തിരുവനന്തപുരം മഴ വാർത്തകൾ  തേക്കുംമൂട് ബണ്ട് കോളനി  കേരളത്തിൽ ശക്തമായ മഴ  കേരളം മഴ  വീടുകളിൽ വെള്ളം കയറി  മഴ മുന്നറിയിപ്പ്  മഴ നാശനഷ്‌ടങ്ങൾ  വെള്ളപ്പൊക്കം
Houses were inundated by heavy rain
author img

By ETV Bharat Kerala Team

Published : Nov 24, 2023, 2:39 PM IST

മഴ ശമിച്ചിട്ടും പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയ മഴയായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിൽ അനുഭവപ്പെട്ടത്. പല ജില്ലകളിലെയും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തലസ്ഥാന നഗരിയിലെ കാഴ്‌ചയും മറിച്ചല്ലായിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. (Houses were inundated by heavy rain in Thiruvananthapuram).

തേക്കുംമൂട് ബണ്ട് കോളനിയും വെള്ളത്തിനടിയിലായിരുന്നു. തുടർച്ചയായി രണ്ട് മണിക്കൂർ മഴ പെയ്‌താൽ ഇവിടത്തെ വീടുകൾ വെള്ളത്തിലാകുന്ന സ്ഥിതിയാണ്. ഇന്നലെ വൈകിട്ട് മുതൽ പെയ്‌ത മഴയിൽ തേക്കുംമൂട് ബണ്ട് കോളനിയിൽ 300 ഓളം വീടുകളാണ് വെള്ളത്തിലായത്.

കഴിഞ്ഞ മാസം ഉണ്ടായ വെള്ളക്കെട്ടിനേക്കാൾ രൂക്ഷമായിരുന്നു ബുധനാഴ്‌ചത്തെ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്. വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു, വെള്ളം കയറി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയിൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

മഴ ശമിച്ച് വെള്ളക്കെട്ട് താഴ്‌ന്നെങ്കിലും വീണ്ടും മഴ പെയ്‌താൽ വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. തേക്കുംമൂട് ബണ്ട് കോളനിയിലെ അവസ്ഥ മാത്രമല്ല ഇത്. ഗൗരീശപട്ടം, മുറിഞ്ഞ പാലം കേദാരം റോഡ് എന്നീ പ്രദേശങ്ങളിലെ വീടുകളിലും മുറിഞ്ഞപാലം കോസ്മോപൊളിറ്റൻ ആശുപത്രിയിലും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി.

കഴിഞ്ഞ മാസം ഉണ്ടായ വെള്ളക്കെട്ടിനേക്കാൾ രൂക്ഷമാണ് ഇന്നലെ ഉണ്ടായ വെള്ളക്കെട്ട് എന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. ഇതിനോടകം പലരും ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും ചെളി വൃത്തിയാക്കാനുമുള്ള തിരക്കിലാണ് ആളുകൾ.

കോസ്മോപൊളിറ്റൻ ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലാണ് വെള്ളം കയറിയത്. പാർക്കിംഗ് ഏരിയയും ജനറേറ്റർ റൂമും അടക്കം പൂർണമായും വെള്ളത്തിലായി. ഒരു കോടി രൂപയിലേറെ നാശനഷ്‌ടം ഉണ്ടായതായാണ് ആശുപത്രി അധികൃതർ പറയുന്നത്.

അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മാലിദ്വീപ് മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ ഇതിന്‍റെ ഫലമായി ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.