ETV Bharat / state

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 5 പേർ വെന്തുമരിച്ചു - വർക്കലയിൽ വീടിനു തീ പിടിത്തം

മരിച്ചതില്‍ 8 മാസം പ്രായമുള്ള കുഞ്ഞും. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

House got fire in Varkala  Five members of the family died in fire  വർക്കലയിൽ വീടിനു തീ പിടിത്തം  തീ പിടിത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
വർക്കലയിൽ വീടിനു തീ പിടിത്തം
author img

By

Published : Mar 8, 2022, 6:52 AM IST

Updated : Mar 8, 2022, 1:53 PM IST

തിരുവനന്തപുരം: വർക്കലയിൽ വീടിനു തീ പിടിച്ച് ഒരു കുടുംബത്തിലെ 5 പേർ വെന്ത് മരിച്ചു. മരിച്ചവരിൽ എട്ട് മാസം പ്രായമുള്ള കുട്ടിയും. ഒരാളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 5 പേർ വെന്തുമരിച്ചു

വർക്കല ചെറുന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. വർക്കല പഴയ ചന്തയിൽ പച്ചക്കറിക്കട നടത്തുകയാണ് പ്രതാപൻ. പ്രതാപൻ(62), ഭാര്യ ഷെർലി(53) , മരുമകൾ അഭിരാമി (25), ഇളയ മകൻ അഖിൽ(29), 8 മാസം പ്രായമുള്ള കുഞ്ഞ് റയാൻ എന്നിവരാണ് മരണപ്പെട്ടത്. മൂത്ത മകൻ നിഹുലിനെയാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: ജീവിതം കൊണ്ട് വിസ്‌മയിപ്പിച്ച, പോരാട്ടം കൊണ്ട് തിരുത്തിച്ച കേരളത്തിന്‍റെ കരുത്തുറ്റ പെണ്ണുങ്ങള്‍

Last Updated : Mar 8, 2022, 1:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.