ETV Bharat / state

Hospital Protection Act Amendment Bill: വാക്കാലുള്ള അധിക്ഷേപം ഒഴിവാക്കി, കനത്ത ശിക്ഷ ഉറപ്പാക്കും; ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബിൽ പാസാക്കി - ആശുപത്രികളിലെ അക്രമം ശിക്ഷ

Assembly passed the Hospital Protection Act Amendment Bill: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബിൽ പാസാക്കി നിയമസഭ. ഏഴുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Hospital Protection Act Bill passed  Hospital Protection Act  Hospital Protection Act Amendment Bill  ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം  ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബിൽ  ആശുപത്രി സംരക്ഷണ നിയമം ഭേദഗതി  ആശുപത്രി സംരക്ഷണ നിയമം  ആശുപത്രി സംരക്ഷണ നിയമത്തിലെ ഭേദഗതി  ആശുപത്രി അക്രമം  ആശുപത്രി ഡോക്‌ടർമാർക്ക് നേരെ അക്രമം  വാക്കാലുള്ള അധിക്ഷേപം ശിക്ഷ  ഡോക്‌ടർമാരെ അധിക്ഷേപിച്ചാൽ ശിക്ഷ  ആശുപത്രികളിലെ അക്രമം ശിക്ഷ  നിയമസഭ ആശുപത്രി സംരക്ഷണ നിയമം
Hospital Protection Act Amendment Bill
author img

By ETV Bharat Kerala Team

Published : Sep 12, 2023, 9:37 AM IST

Updated : Sep 12, 2023, 1:58 PM IST

തിരുവനന്തപുരം: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അക്രമങ്ങൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബിൽ പാസാക്കി കേരള നിയമസഭ (Legislature passed the Hospital Protection Act Amendment Bill). ഇതോടെ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളുടെ അന്വേഷണവും ശിക്ഷയും കർശനമാകും. ആക്രമണങ്ങൾ നടന്നാൽ ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം.

എഫ്ഐആർ രജിസ്റ്റർ ചെയ്‌താൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണം. കോടതി കാലാവധി നീട്ടിയാലും ആറ് മാസത്തിൽ കൂടാൻ പാടില്ല.

കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലകളിൽ ഓരോ സെഷൻസ് കോടതിയിൽ സ്പെഷ്യൽ കോടതിയെ നിയോഗിക്കണം. പരമാവധി ശിക്ഷ ഏഴുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ, എന്നിങ്ങനെയാണ് പുതിയ ഭേദഗതി (Hospital Protection Act Amendment Bill).

നേരത്തെ ബില്ലിൽ നിർദേശിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചാൽ മൂന്ന് മാസം വരെ തടവും പതിനായിരം രൂപ പിഴയും ഈടാക്കണമെന്ന വ്യവസ്ഥ സബ്‌ജക്‌ട് കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷം ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥ ആശുപത്രിയിലെ പൊതു ഇടപെടലിന് തന്നെ തടസ്സം സൃഷ്‌ടിക്കും എന്ന് മനസിലാക്കിയാണ് ഒഴിവാക്കിയത്. രോഗികളോ കൂട്ടിരിപ്പുകാരോ പൊതുപ്രവർത്തകരോ വൈകാരികമായി ഇടപെട്ടാൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുമെന്ന ചർച്ചയാണ് പിൻമാറ്റത്തിന് കാരണം.

നിയമം ഭേദഗതി ചെയ്‌ത് ഓർഡിനൻസ് ആയി ഇറക്കിയതിന് ശേഷം സഭയിൽ കഴിഞ്ഞ മാസം എട്ടിന് അവതരിപ്പിച്ച ബിൽ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിന് ശേഷമാണ് വീണ്ടും സഭയിൽ എത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ (Dr Vandana Das Murder) സംഭവത്തെ തുടർന്നാണ് നിയമം കർശന വ്യവസ്ഥയോടെ ഭേദഗതിക്ക് ഒരുങ്ങിയത്.

Also read : വന്ദനയ്‌ക്കേറ്റത് 11 കുത്തുകള്‍ ; മരണകാരണമായത് ശ്വാസകോശത്തിലേക്ക് ആയുധം ആഴ്‌ന്നിറങ്ങിയത്

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ച പ്രതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്‌ടർമാർ ഉയർത്തിയ പ്രതിഷേധമാണ് ആശുപത്രിസംരക്ഷണ നിയമം കടുപ്പിക്കാന്‍ കാരണമായത്.

മെയ് 10 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഡോക്‌ടറായ വന്ദന ദാസിനെ പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ച പ്രതി സന്ദീപ് സർജിക്കൽ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴുത്തിലും നെഞ്ചിലും 20-ലധികം തവണ വന്ദനയ്‌ക്ക് കുത്തേറ്റിരുന്നു. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉൾപ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകള്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിച്ചിരുന്നു. ശക്തമായ ആശുപത്രി സംരക്ഷണ നിയമം ആവശ്യപ്പെട്ടായിരുന്നു സമരം.

Last Updated : Sep 12, 2023, 1:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.