ചിങ്ങം : ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമായിരിക്കും. എങ്കിലും ചിലവുകൾ കൂടാന്‍ സാദ്ധ്യതയുണ്ട്. പ്രിയപ്പെട്ടരെ കണ്ടുമുട്ടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളുടെ പിന്തുണയും സഹകരണവും ഉണ്ടാകാൻ സാധ്യതയുണ്ട്.
കന്നി : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസമാണ് കന്നി രാശിക്കാര്‍ക്ക് ഇന്ന്. നിങ്ങളുടെ ചിന്തകൾ പരിപോഷിപ്പിക്കപ്പെട്ടുവെന്നും നിങ്ങൾ ഇന്ന് ഏർപ്പെടുന്ന എല്ലാ കാര്യങ്ങളും പ്രയോജനകരമാകുമെന്നും തോന്നും. നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ നിങ്ങളെ പ്രസാദിപ്പിക്കും. നിങ്ങൾ മറ്റുള്ളവരെ ആകർഷിക്കും. സാമ്പത്തിക രംഗത്ത് ഇന്നത്തെ ദിവസം മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലം ഉടന്‍ തന്നെ നിങ്ങളെ തേടിയെത്തും.
തുലാം : തുലാം രാശിക്കാര്‍ക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അവഗണിക്കാതെ ആവശ്യമായ ചികിത്സ തേടുക. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം : ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചിലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ദ്ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. സംതൃപ്‌തമായൊരു ദാമ്പത്യം നിങ്ങള്‍ക്കുണ്ടാകും.
ധനു : ആത്മവിശ്വാസവും സൗഹാര്‍ദ മനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും. ഒരു വ്യവസായപ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായി നടത്തുന്ന കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യസംരംഭത്തിനാവശ്യമായ മൂലധനം സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷ്ടം പോലെ സമയം ലഭിക്കും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.
മകരം : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് വൃത്തിയുള്ള ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും. മറ്റേത് ദോഷമായിരിക്കും. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇത് നല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും. മറ്റുള്ളവരില്‍, നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കൊണ്ട് മതിപ്പുളവാക്കും.
കുംഭം : ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഇന്ന് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ഇത് നിങ്ങളെ പ്രകോപിതനാക്കും. ഏല്‍പ്പിച്ച ജോലി കൃത്യമായും സമയബന്ധിതമായും നിര്‍വഹിക്കുക.
മീനം : കലാകാരര്‍ക്ക് ഇന്ന് അവരുടെ മേഖലകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണിത്. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് നിങ്ങള്‍ക്ക് ഉല്ലസിക്കാന്‍ അവസരം ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിക്കോ ഔട്ടിങ്ങിനോ ഇന്ന് നിങ്ങള്‍ പദ്ധതി ഇട്ടേക്കും. കുടുംബബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.
മേടം : മേടം രാശിക്കാര്‍ക്ക് ഇന്ന് സംതൃപ്‌തി നിറഞ്ഞ ദിവസമായിരിക്കും. ലക്ഷ്‌മീ ദേവിയുടെ അനുഗ്രഹം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസിന് വേണ്ട ചില പരസ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിയും. മറ്റുള്ളവരുമായുള്ള ആശയ വിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ യാത്രയ്ക്ക് സാദ്ധ്യത കാണുന്നു. സമൂഹ്യപ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇതാണ് നല്ല സമയം.
ഇടവം : ഇന്നത്തെ ദിവസം നിങ്ങള്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്ഥമായി ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും കൂടി ചെയ്യും. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തില്‍ കാര്യങ്ങള്‍ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ഇന്ന് നിങ്ങള്‍ ഒരു അധികാരിയെ പോലെയോ, ഒരു യഥാര്‍ഥ യജമാനനെ പോലെയോ പെരുമാറും. ആഗ്രഹിച്ച കാര്യം നേടുകയും ചെയ്യും.
മിഥുനം : ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയുടേയും, സന്തോഷത്തിന്‍റെയും ദിവസമാണ്. വീട്ടില്‍ ആഘോഷങ്ങള്‍ ഉണ്ടാകും. കുട്ടികളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചിലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
കര്‍ക്കടകം : കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരമുണ്ടാകും. പ്രണയത്തില്‍ സന്തോഷവും അനുഭൂതിയുമുണ്ടാകും. സൗഹൃദങ്ങള്‍ ദൃഢമാകും.