ചിങ്ങം: ചിങ്ങം രാശിക്കാരായ നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. അപ്പോൾ, ചുരുക്കത്തിൽ, ഇന്ന് നിങ്ങള്‍ക്ക് ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല! എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്‌ഠിതമാണെന്ന് വിശ്വസിക്കുക.
കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുമില്ല. നിങ്ങൾ എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം.
തുലാം: ഇന്ന് തുലാം രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് തയ്യാറാവും. നിങ്ങളുടെ ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാനും നിങ്ങളിന്ന് ശ്രമിക്കും.
വൃശ്ചികം: അധികപക്ഷവും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഉഗ്രമായിരിക്കും. ഈ കാലയളവ് കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റും. എല്ലാത്തരം അപകട - സംഘട്ടന സാധ്യതകളിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നാണ് ജ്യോതിഷശാസ്‌ത്രം നിങ്ങളെ ഉപദേശിക്കുന്നത്. ഇന്ന് വൈകുന്നേരം നിങ്ങൾ വിശ്രമിക്കും.
ധനു: ഒരു കാര്യം ഓർമ്മിക്കുക ആംഗ്യങ്ങൾ എപ്പോഴും വാക്കുകളെക്കാല്‍ അധികം സംസാരിക്കും. ഇന്ന് നിങ്ങൾ നിങ്ങളുടെ ശ്രദ്ധ വേണ്ടുന്ന ജോലികൾ പൂർത്തിയാക്കും. അതുപോലെ തർക്കങ്ങളെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് യുക്തിപരമായി ചർച്ച ചെയ്‌ത് തീർക്കുന്നതിൽ ഇന്ന് നിങ്ങൾ വിജയിക്കും.
മകരം: ആദ്യം നിങ്ങൾ വിജയിച്ചില്ലെങ്കിലും വീണ്ടും നിങ്ങൾ പരിശ്രമിക്കണം. കൂടുതൽ ആളുകളും നിങ്ങളുട ക്ഷമയേയും സ്ഥിരോത്സാഹത്തേയും വിലകുറച്ച് കാണും. പക്ഷേ, ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ പദ്ധതിപ്രകാരമുള്ള ഫലങ്ങൾ കിട്ടിയില്ലെങ്കിലും നിങ്ങളുടെ പദ്ധതികളിൽ നിങ്ങൾ വിശ്വാസമർപ്പിച്ച് കൊണ്ടിരിക്കുക. നിങ്ങളുടെ കോപവും ഉത്കണ്‌ഠയും നിയന്ത്രിക്കുക.
കുംഭം: നിങ്ങൾക്കിന്ന് നിങ്ങളുടെ മാനസികസംഘര്‍ഷത്തിന് താല്‍ക്കാലികമായ ഒരാശ്വാസം ലഭിക്കും. നല്ല ഉന്മേഷം തോന്നാനും ഇടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യത കാണുന്നുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്‌തേക്കും. ഒരു ഹ്രസ്വയാത്രക്കും സാധ്യതയുണ്ട്.
മീനം: നിങ്ങളുടെ അസ്ഥിരവും ആത്മവിശ്വാസമില്ലാത്തതുമായ മാനസികാവസ്ഥ നിങ്ങളുടെ തീരുമാനമെടുക്കുന്ന രീതികളിൽ ഇന്ന് പ്രതിഫലിക്കും. ഇത് നിങ്ങൾക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനിള്ള എളുപ്പവഴി കാട്ടിത്തരും. നിങ്ങളുടെ ദൈനംദിന പ്രവർത്തികളുമായി മുന്നോട്ട് പോകുക. തർക്കങ്ങളും വലിയ പദ്ധതികളുടെ നിർമ്മാണവും ഇപ്പോൾ വേണ്ടന്നുവെക്കുക.
മേടം: നിങ്ങൾക്ക് ശുഭചിന്തകളുടെ ഊര്‍ജ്ജം പ്രവഹിക്കുന്ന ഒരു നല്ല ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും.
ഇടവം: ഇന്ന് നിങ്ങള്‍ സൂക്ഷിച്ച്, നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേശ ഭഗവാന്‍ മുന്നറിയിപ്പ് തരുന്നു. ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. പക്ഷേ അവയെല്ലാം പൂർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നകാര്യം ആശ്വാസദായകമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. അതുപോലെ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധവേണം.നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂര്‍ണ്ണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിഞ്ഞെന്ന് വരില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. അതുപോലെ ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. നിങ്ങളുടെ ചെലവുകള്‍ ഇന്ന് വര്‍ധിച്ചേക്കാം.
മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണ്ണത ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഈ കാഴ്‌ച്ചപ്പാട് സ്വാധീനിക്കും. നിങ്ങൾക്ക് ശരിയായ രീതിയില്‍ മുന്നോട്ടുപോകാൻ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്നകാര്യം ഉറപ്പുവരുത്തുക.
കര്‍ക്കടകം: ഇന്ന് കർക്കടകം രാശിക്കാരായ നിങ്ങള്‍ക്ക് വളരെ സങ്കീർണ്ണമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അമിതവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം നിങ്ങൾ മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപിൽ തളര്‍ന്നുപോയേക്കാം. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഭക്ഷണശീലങ്ങളിൽ ബോധപൂർവ്വം തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.