ETV Bharat / state

Higher Police Officials To Kalamassery: കളമശ്ശേരി സ്‌ഫോടനം : ഇന്‍റലിജിൻസ് - ക്രമ സമാധാന എഡിജിപിമാർ കൊച്ചിയിലേക്ക് - യഹോവ സാക്ഷി കൺവെൻഷൻ സെന്‍ററിലെ സ്‌ഫോടനം

Kalamassery Blast Updation: ഇന്ന് രാവിലെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിലാണ് പൊട്ടിത്തെറി നടന്നത്

Higher Police Officials To Kalamassery Blast  Kalamassery Blast  Jehovahs Witnesses blast  explosion  ernakulam explosion  കളമശ്ശേരി സ്‌ഫോടനം  എഡിജിപിമാർ കളമശ്ശേരിയിലേക്ക്  യഹോവ സാക്ഷി കൺവെൻഷൻ സെന്‍ററിലെ സ്‌ഫോടനം  പൊട്ടിത്തെറി
Higher Police Officials To Kalamassery Blast
author img

By ETV Bharat Kerala Team

Published : Oct 29, 2023, 11:42 AM IST

Updated : Oct 29, 2023, 11:54 AM IST

തിരുവനന്തപുരം : എറണാകുളം കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ഇന്‍റലിജൻസ് എഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും കൊച്ചിയിലേക്ക് (Higher Police Officials To Kalamassery). തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (Anti Terrorist Squad) ഉൾപ്പെടെയുള്ള അന്വേഷണ സംഘം കളമശ്ശേരിയിൽ നിലവിൽ പരിശോധന നടത്തി വരികയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

പ്രാഥമികമായ പരിശോധന വിവരങ്ങൾ വിലയിരുത്തിയ ശേഷം ഡിജിപിയുടെ നിർദേശപ്രകാരമാണ് ഇന്‍റലിജൻസ് എഡിജിപി മനോജ്‌ എബ്രഹാമും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറും കളമശ്ശേരിയിലേക്ക് പോകുന്നത്. സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് ഡിജിപിയുടെ ഓഫിസിൽ നിന്നും അറിയിക്കുന്നത്.

ഇന്ന് രാവിലെ 9:30 ഓടെയാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പൊട്ടിത്തെറി നടന്നത്. ഒരേ സമയം ഒന്നിലധികം പൊട്ടിത്തെറി നടന്നതായാണ് വിവരം. അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 35 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം, പരിക്കേറ്റവർക്ക് ചികിത്സ സൗകര്യം ലഭ്യമാക്കാൻ അവധിയിലുള്ള എല്ലാ ആരോഗ്യ പ്രവർത്തകരോടും ഉടൻ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.

Also Read : Explosion In Jehovah's Witnesses Convention: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്‌ഫോടനം, ഒരു മരണം, 23 പേർക്ക് പരിക്ക്

Last Updated : Oct 29, 2023, 11:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.