തിരുവനന്തപുരം : സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റി കൊണ്ടുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത് ഭരണഘടനാപരമായ സാധ്യതകള്‍ ഉപയോഗിച്ചാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഓര്‍ഡിനന്‍സ് ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് അയയ്ക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്.
ഓര്‍ഡിനന്‍സ് പരിശോധിച്ച ശേഷം അപാകത ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് തിരിച്ചയയ്ക്കാം. ഒപ്പിടില്ലെന്നാണ് നിലപാടെങ്കില്‍ അപ്പോള്‍ നോക്കാമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഒരു മരവിപ്പ് ഉണ്ടായതുകൊണ്ടാണ് തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് വേണ്ടി വന്നത്.
ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ടും പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. രാഷ്ട്രീയ എതിര്‍പ്പുകൊണ്ട് മാത്രമാണ് യുഡിഎഫ് ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.