ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ അമ്മയ്ക്ക് എതിര്‍പ്പില്ലെന്ന് സിദ്ദിഖ് - നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ

റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല, സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടതെന്ന് നടൻ സിദ്ദിഖും, ഇടവേള ബാബുവും

Hema Committee Report suggestions are Accepted by AMMA  Hema Committee Report Meeting  ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ  നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ  ഫെഫ്ക, ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ; നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ
author img

By

Published : May 4, 2022, 5:56 PM IST

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് എതിർപ്പില്ലെന്ന് ഭാരവാഹികളായ സിദ്ദിഖും, ഇടവേള ബാബുവും. വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചുചേർത്ത യോഗത്തിലെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സംഘടന വ്യക്തമാക്കി.

സർക്കാരിൻ്റെ 90 ശതമാനം നിർദേശങ്ങളോടും യോജിക്കുന്നു. അതേസമയം ചില നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തതക്കുറവുണ്ട്. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാകില്ലെന്ന് സംഘടന അറിയിച്ചു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാകില്ലെന്ന നിലപാട് ഫിലിം ചേംബർ പ്രസിഡൻ്റ് സുരേഷ് കുമാറും വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ അമ്മയ്ക്ക് എതിര്‍പ്പില്ലെന്ന് സിദ്ദിഖ്

Also Read: 'ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ഉദ്ദേശം വേറെ' ; ഡബ്ല്യുസിസിക്കെതിരെ സജി ചെറിയാൻ

യോഗത്തിലുയർന്ന ഭൂരിഭാഗം നിർദേശങ്ങളും നടപ്പിലാക്കുന്നതിൽ തടസമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്താണെന്ന് അറിയേണ്ട കാര്യമില്ല. സർക്കാർ അതിന്‍മേല്‍ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബർ, പൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമ മേഖലയിലെ മുഴുവൻ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.