ETV Bharat / state

അശരണർക്ക് ആശ്വാസമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് - ഹെൽപ്പ് ഡെസ്‌ക്

പ്രായമായവർക്ക് മരുന്നുകളെത്തിക്കാന്‍ സഹായിച്ച് യുവജനക്ഷേമ ബോർഡ്.

KSYWB  Kerala State Youth Welfare Board  സംസ്ഥാന യുവജനക്ഷേമ ബോർഡ്  ലോക് ഡൗണ്‍ പ്രതിസന്ധി  തിരുവനന്തപുരം നഗരസഭ യൂത്ത് കോ-ഓഡിനേറ്റർ  ഹെൽപ്പ് ഡെസ്‌ക്  old age people medicines
അശരണർക്ക് ആശ്വാസമായി സംസ്ഥാന യുവജനക്ഷേമ ബോർഡ്
author img

By

Published : Apr 4, 2020, 2:43 PM IST

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക് ഡൗണിൽ പ്രതിസന്ധിയിലായത് 60 വയസ് കഴിഞ്ഞവരാണ്. മിക്കവരും വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളവര്‍. പുറത്തിറങ്ങി മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ സാധിക്കാത്തവര്‍. ഇവര്‍ക്ക് കൈത്താങ്ങായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ്. യുവജനക്ഷേമ ബോർഡിന്‍റെ സഹായമാവശ്യപ്പെട്ട് ഒരു ദിവസം 500 ഫോൺ കോളുകളെങ്കിലും നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വരാറുണ്ടെങ്കിലും പ്രായമായവർക്കും സഹായിക്കാൻ ആരുമില്ലാത്തവർക്കും മരുന്നുകൾ എത്തിച്ചു നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് തിരുവനന്തപുരം നഗരസഭ യൂത്ത് കോ-ഓഡിനേറ്റർ വി.സുന്ദർ അറിയിച്ചു.

അശരണർക്ക് ആശ്വാസമായി സംസ്ഥാന യുവജനക്ഷേമ ബോർഡ്

യുവജനക്ഷേമ ബോർഡിന്‍റെ പത്ത് വൊളന്‍റിയർമാരാണ് ഇതിനായി നഗരത്തിൽ പ്രവർത്തിക്കുന്നത്. ജില്ലയിലാകെ 300ലധികം യുവാക്കൾ പ്രവർത്തനരംഗത്തുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ അവശ്യസാധനങ്ങൾക്കായി യുവജനക്ഷേമ ബോർഡിന്‍റെ ജില്ലാ ഓഫീസിലെ ഹെൽപ്പ് ഡെസ്‌കിൽ വിളിക്കുന്നവർക്ക് ഇവര്‍ സാധനങ്ങൾ എത്തിച്ചുനല്‍കുന്നു. ആവശ്യമുള്ള കടകളിൽ കയറി വൊളന്‍റിയർമാർ നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങളുമായി വീടുകളിലെത്തുമ്പോൾ അത് വീട്ടുകാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.