ETV Bharat / state

സംസ്ഥാനത്ത്‌ കനത്ത മഴ തുടരും; ആറ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട് - സംസ്ഥാനത്ത്‌ കനത്ത മഴ

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

Orange alert in six districts  Heavy rains will continue in the state  സംസ്ഥാനത്ത്‌ കനത്ത മഴ  ആറ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത്‌ കനത്ത മഴ തുടരും;ആറ്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്
author img

By

Published : Sep 9, 2020, 1:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരും.

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് കാലവർഷം സജീവമായത്. സംസ്ഥാനത്തെ തീരമേഖലകളിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശാനുളള സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.