തിരുവനന്തപുരം: നിസർഗ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കൊല്ലം,ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നു. അരുവിക്കര ഡാമിലെ മൂന്ന് ഷട്ടറുകളും, നെയ്യാർ ഡാമുകളിലെ നാല് ഷട്ടറുകളും നേരിയ തോതിൽ ഉയർത്തി. കരമനയാറിന്‍റയും നെയ്യാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത - യെല്ലോ അലർട്ട്
കൊല്ലം,ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ,കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലർട്ട്.