തിരുവനന്തപുരം : പത്ത് വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റെ പ്രകൃതിയില്‍ ഉണ്ടായത് അപകടകരമായ മാറ്റമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസ്. സംസ്ഥാനത്തുണ്ടാകുന്ന തുടര്‍ വെള്ളപ്പൊക്കങ്ങള്‍ക്കും കെടുതികള്‍ക്കും പിന്നില്‍ പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന കൈകടത്തലുകളുടെ സ്വാധീനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ശരാശരിയേക്കാള്‍ 3000 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ പ്രകൃതിയുടെ ജൈവിക ഘടനയില്‍ മനുഷ്യന്‍റെ ഇടപെടല്‍ മൂലമുണ്ടാകുന്ന മാറ്റം മഴക്കാലത്ത് വിപത്താണ് സൃഷ്ടിക്കുന്നത്. അറബിക്കടലിലെ കാലാവസ്ഥാവ്യതിയാനമാണ് സംസ്ഥാനത്ത് കൂടുതലായി മഴ ലഭിക്കാന്‍ കാരണം.
Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മലയോര മേഖലകള്‍ മണ്ണിടിച്ചിൽ ഭീഷണിയിൽ, കൊച്ചിയിൽ വെള്ളക്കെട്ട്
വലിയ അളവില്‍ മഴ ലഭിക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയുന്ന തരത്തിലുള്ളതല്ല സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയിലുണ്ടായ പുതിയ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ആധുനിക രീതിയില്‍ നിര്‍മാണം നടത്താന്‍ തയ്യാറാകണം. പകൃതിയെ ഉപയോഗിക്കുന്നതില്‍ ജനങ്ങളുടെ ജാഗ്രതക്കുറവും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.