ETV Bharat / state

കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷം

കുര്യാത്തി കോളനിയിലും തേക്കുംമൂട് ബണ്ട് റോഡിലും വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങൾ ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു. കരമനയാറും, കിള്ളിയാറും പലയിടങ്ങളിലും കര കവിഞ്ഞൊഴുകി.

കനത്ത മഴ  തിരുവനന്തപുരം  വെള്ളക്കെട്ട് രൂക്ഷം  പ്രളയം  കളക്ടർ കെ. ഗോപാലകൃഷ്ണൻ  അട്ടക്കുളങ്ങര  കുര്യാത്തി  തേക്കുംമൂട്  നെയ്യാർ ഡാം  Heavy rain  Heavy rain  Water shortage  Thiruvananthapuram  Heavy
കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷം
author img

By

Published : May 22, 2020, 2:08 PM IST

Updated : May 22, 2020, 2:26 PM IST

തിരുവനന്തപുരം: നഗരത്തിലെ തമ്പാനൂർ, അട്ടക്കുളങ്ങര, കുര്യാത്തി, തേക്കുംമൂട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. കുര്യാത്തി കോളനിയിലും തേക്കുംമൂട് ബണ്ട് റോഡിലും വീടുകളിലും വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങൾ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു. കരമനയാറും, കിള്ളിയാറും പലയിടങ്ങളിലും കര കവിഞ്ഞൊഴുകി. ഇതേ തുടർന്ന് മണികണ്ഠേശ്വരം ജഗതി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി.

കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷം

മലയോര മേഖലകളായ കുറ്റിച്ചൽ, കോട്ടൂർ, ആനാട് തുടങ്ങിയ ഇടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകളും ഒരു മീറ്റർ വീതവും നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ 1.25മീറ്റർ വീതവും ഒരു ഷട്ടർ ഒരു മീറ്ററും ഉയർത്തി. കരമനയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Last Updated : May 22, 2020, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.