ETV Bharat / state

Heavy Rains In Southern Kerala For The Next Five Days തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത - കേന്ദ്ര കാലാവസ്ഥ വകുപ്പ്

heavy rains in various districts of southern Kerala for the next five days: ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy Rains In Various Districts  ശക്തമായ മഴ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത  Kerala for the next five days  heavy rains  തെക്കൻ കേരളം  വിവിധ ജില്ല  Yellow Alert  Chance of heavy rain  orange Alert  യെല്ലോ അലെർട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  സാധ്യത
heavy rains in various districts
author img

By ETV Bharat Kerala Team

Published : Sep 3, 2023, 9:28 PM IST

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ സെപ്‌റ്റംബര്‍ ഏഴാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert in Kerala) പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഏഴാം തീയതി മുതലായിരിക്കും കനത്ത മഴയ്ക്ക് സാധ്യത (Chance of heavy rain).

അടുത്ത അഞ്ചു ദിവസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണ്ടെത്തല്‍ (Heavy Rains In Various Districts). അതിനാല്‍ ജില്ലകളില്‍ സുരക്ഷ നിര്‍ദേശത്തിന്‍റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ അനുഭവപ്പെട്ട ആലപ്പുഴ ജില്ലയില്‍ നാളെ(സെപ്‌റ്റംബര്‍ 4) മുതല്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ടും (Orange Alert) ബുധനാഴ്‌ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

03.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

04.09.2023 : ആലപ്പുഴ, എറണാകുളം

05.09.2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

06.09.2023 : എറണാകുളം, ഇടുക്കി

07.09.2023 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി (Raining due to strengthening of cyclone) രൂപപ്പെട്ടിട്ടുണ്ട്. ആയതിനാൽ തിങ്കളാഴ്‌ച വരെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി രൂപപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയാണ് പെയ്‌തത്. അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ നിലവിൽ ഉയര്‍ത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകളും മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരുന്നു. കനത്ത മഴയില്‍ ഗവിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും‌ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (Central Weather Observatory) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അറിയിപ്പ് നല്‍കിയിരുന്നു.

Rain Updates Kerala : ശക്തിപ്രാപിച്ച് ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മഴ കനക്കും, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.