തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ALSO READ: ഐഷാ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ
പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ഞായറാഴ്‌ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ബുധനാഴ്ച വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.