തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്നത്തോടു കൂടി മഴയുടെ ശക്തി കുറയുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്‍റെ പ്രഭാവം കുറഞ്ഞതാണ് മഴയുടെ ശക്തി കുറയാൻ കാരണം. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത - കനത്ത മഴ
ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്