തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് നിർദേശം നൽകി.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അരുവിക്കരയിൽ 350 സെൻ്റിമീറ്റർ വീതവും നെയ്യാർ ഡാമില്‍ 200 സെൻ്റിമീറ്റർ വീതവുമാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.