ETV Bharat / state

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്.

kerala rain latest news  heavy rain in kerala news  yellow alert in trivandrum latest news  yellow alert in kerala news  സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴ വാര്‍ത്ത  കേരളത്തില്‍ അതിശക്തമായ മഴ വാര്‍ത്ത  ന്യൂനമര്‍ദ്ദം പുതിയ വാര്‍ത്ത
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴ
author img

By

Published : May 13, 2021, 4:03 PM IST

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതി ശക്തമായ മഴക്ക് സാധ്യത. തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും കടലേറ്റത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാള്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ശനിയാഴ്ചയോടെ ടൗട്ടാ ചുഴലിക്കാറ്റായി വടക്കു പടിഞ്ഞാറന്‍ തീരത്തേയ്ക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അതി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read more: കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുഖ്യമന്ത്രി

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നലെ വൈകിട്ട് മുതല്‍ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. തീരദേശ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.