ETV Bharat / state

105 ദുരിതാശ്വാസ ക്യാമ്പുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റൊരു ടീം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്

ദുരിതാശ്വാസ ക്യാംപുകള്‍  അതീവ ജാഗ്രത  മുഖ്യമന്ത്രി  ഇന്ത്യന്‍ ആര്‍മി  തിരുവനന്തപുരം  പത്തനംതിട്ട  കനത്ത മഴ  kerala heavy rain  rain alert kerala  flood alert kerala  flood rescue  pinarayi vijayan  kerala chief minister  rain death kerala
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാംപുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 17, 2021, 1:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണം. അപകടങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം.

ആവശ്യമെങ്കില്‍ അപകട സാധ്യത മേഖലകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളതെന്നും ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്ത നിവാരണ സേനയും സൈന്യവും രംഗത്ത്

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റൊരു ടീം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടും

ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്‍റെ ടീമുകളില്‍ ഒന്ന്‌ കോഴിക്കോടും മറ്റൊന്ന്‌ വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സിനും നേവിക്കും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സന്നദ്ധസേനയും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്‌സ് ടീം ബാംഗ്ലൂര്‍ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു.

എയർലിഫ്‌റ്റിന് ഒരുങ്ങി വ്യോമസേന

എയര്‍ ഫോഴ്‌സിന്‍റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തി. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ഫോഴ്‌സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു.

നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ തുടങ്ങിയ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു. സംസ്ഥാന അടിയന്തര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും വിന്യസിച്ചു.

പൊലീസ്, ഫയര്‍ ഫോഴ്‌സ്, ലാന്‍ഡ് റവന്യു കൺട്രോള്‍ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.