ETV Bharat / state

മുന്നറിയിപ്പ്‌..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത - ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത

heavy rain alert  heavy rain  മുന്നറിയിപ്പ്‌  കനത്ത മഴ  തിരുവനന്തപുരം  കോഴിക്കോട്  ജാഗ്രതാ നിര്‍ദ്ദേശം  കാറ്റ്  ഉരുള്‍പൊട്ടല്‍  വെള്ളപ്പൊക്കം
മുന്നറിയിപ്പ്‌; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
author img

By

Published : Oct 20, 2021, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണമാകുന്നത്‌. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: പ്രളയത്തിന് ഉത്തരവാദി പിണറായി സർക്കാർ, മുല്ലപ്പെരിയാറില്‍ പകരം ഡാം വേണം: പി.സി ജോർജ്

നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തുലാവര്‍ഷത്തിന് മുന്നോടിയായുള്ള കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് ഈ ആഴ്ചയോടെ കാലവര്‍ഷം പിന്‍വാങ്ങുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍മാറും.

ചൊവ്വാഴ്ചയോടെ തന്നെ തുലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ALSO READ: കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകള്‍ക്ക് മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.