ETV Bharat / state

സംസ്ഥാനത്ത് കടുത്ത ചൂട്: വെള്ളിയാഴ്ച വരെ തുടരും - കാലാവസ്ഥാ വകുപ്പ്

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കടുത്ത ചൂട് വെള്ളിയാഴ്ച വരെ തുടരും
author img

By

Published : Mar 28, 2019, 9:50 AM IST

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കടുത്ത ചൂടു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. അതിനാല്‍ ഈ ദിവസങ്ങളില്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ചൂട് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 284 പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി. അൻപതോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായത്. സൂര്യാഘാതത്തിൽ ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Intro:Body:

വെള്ളിയാഴ്ചവരെ കനത്തചൂടു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട് ഒഴികെയുള്ള പതിമൂന്നുജില്ലകളിൽ ചൂട് ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും. ഈ ദിവസങ്ങളിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്തചൂടുകാരണം കേരളത്തിൽ ഇതുവരെ 284 പേർക്ക് അസ്വാസ്ഥ്യം ഉണ്ടായതായി ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഏറ്റവുംകൂടുതൽ പത്തനംതിട്ട ജില്ലയിലാണ്- 41 പേർ. സൂര്യാഘാതത്തിൽ ഒരുമരണംമാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ അഞ്ചുപേർ മരിച്ചു. 

വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഏപ്രിൽ ആദ്യവാരംവരെ ദക്ഷിണേന്ത്യയിൽ ശരാശരിയിൽനിന്ന് രണ്ടുമുതൽ നാലുവരെ ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ സാധ്യതാ റിപ്പോർട്ടിലാണിത്. എന്നാൽ ഉഷ്ണതരംഗത്തിന് ഇപ്പോൾ സാധ്യതകാണുന്നില്ല. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.