തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തക റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിൽ വാഹാനാപകടത്തിൽ മരിച്ചു. ചന്തവിള പ്ലാവറക്കോട് സ്വദേശിത ശോഭന (51) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടയിൽ ആക്കുളം പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. ബസിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിരെ വന്ന മോട്ടോർ സൈക്കിൾ ശോഭനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം നടന്നത്. ശോഭനയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രി ഒന്നരയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജോലി ചെയ്തിരുന്ന ജനറൽ ഹോസ്‌പിറ്റലിൽ പൊതുദർശനത്തിന് വച്ചു.