തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്‌ത്രീയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ ഡയറക്‌ടർക്കാണ് മന്ത്രിയുടെ നിർദേശം ലഭിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ പാങ്ങോട് സ്വദേശി പ്രദീപാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്‌ത്രീയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞതിൻ്റെ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയ ഇവരെ പ്രതി വാടക വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിലാണ് യുവതിയെ വിളിച്ച് വരുത്തിയത്. ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് സ്‌ത്രീയുടെ മൊഴി. തുടർന്ന് കസ്റ്റഡിയിലായ പ്രദീപിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നിരീക്ഷണത്തിലിരുന്ന സ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ആരോഗ്യപ്രവർത്തകന് സസ്‌പെൻഷൻ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞതിൻ്റെ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയ സ്‌ത്രീയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ പ്രതി വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു