ETV Bharat / state

മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം - veena george

രാത്രി കാലങ്ങളിൽ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിനായിരുന്നു മന്ത്രി എത്തിയത്

മെഡിക്കൽ കോളജ്‌  ആരോഗ്യമന്ത്രി  Health Minister  Medical College  തിരുവനന്തപുരം  ആരോഗ്യ മന്ത്രി വീണ ജോർജ്ജ്‌  വീണ ജോർജ്ജ്‌  veena george  trivandrum medical college
മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം
author img

By

Published : Oct 29, 2021, 10:50 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് രാത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ്‌ സന്ദർശനം നടത്തിയത്. രാത്രി 10.30 ന് ശേഷമാണ് സന്ദർശനം നടത്തിയത്.

മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

രാത്രി കാലങ്ങളിൽ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിനായിരുന്നു മന്ത്രി എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലാണ് മന്ത്രി എത്തിയത്. ഒബ്‌സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവയും സന്ദർശിച്ചു.

ALSO READ: മകൻ ഓടിച്ച ബൈക്കിന്‍റെ ടയറില്‍ പര്‍ദ്ദ ചുറ്റി അമ്മയ്ക്ക് ദാരുണാന്ത്യം

ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയവിനിമയം നടത്തി. ആദ്യം പലരും ആരോഗ്യമന്ത്രിയെ തിരിച്ചറിഞ്ഞില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി മന്ത്രി ആശയ വിനിമയം നടത്തി.

മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളജിൽ മന്ത്രി ചെലവഴിച്ചു. രാത്രി 2 മണിയോടെയായിരുന്നു സന്ദർശനം പൂർത്തിയാക്കി മന്ത്രി മെഡിക്കൽ കോളജിൽ നിന്ന് മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.