ETV Bharat / state

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്‌ച : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി - തൃശൂർ മാനസികാരോഗ്യ കേന്ദ്രം തടവുകാരൻ മരിച്ചു

അടുത്തിടെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ വിയ്യൂർ ജയിലിലെ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

health ministers orders enquiry on mental hospital issues  kuthiravattom mental hospital  thrissur mental hospital  മാനസികാരോഗ്യ കേന്ദ്രം സുരക്ഷ വീഴ്‌ച  തൃശൂർ മാനസികാരോഗ്യ കേന്ദ്രം തടവുകാരൻ മരിച്ചു  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്‌ചകൾ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
author img

By

Published : Feb 14, 2022, 8:40 PM IST

തിരുവനന്തപുരം : തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സുരക്ഷാവീഴ്‌ചാ സംഭവങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലാണ് തീരുമാനം.

അടുത്തിടെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ വിയ്യൂർ ജയിലിലെ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് പേർ ഭിത്തി തുരന്ന് ചാടുകയും കഴിഞ്ഞയാഴ്‌ച മഹാരാഷ്‌ട്ര സ്വദേശിനിയായ യുവതി കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. തുടർച്ചയായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാവീഴ്‌ചയുണ്ടാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും

സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ല തല ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കും. ഇവര്‍ക്കുവേണ്ട ആദ്യ ഡോസ് മരുന്ന് നല്‍കിയശേഷം ആവശ്യമെങ്കില്‍ ഹീമോഫീലിയ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Also Read: വനത്തിൽ അതിക്രമിച്ച് കടക്കൽ : ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.