തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ വന്‍തോതില്‍ രോഗ വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ ഉണ്ടാവണം. എലിപ്പനി കണക്കിലെടുത്ത്, മണ്ണും ജലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ശരീര വേദനയുമായി ചികിത്സയ്‌ക്കെത്തുന്നവരില്‍ പലര്‍ക്കും പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
also read: മഴ കനത്തേക്കും ; ഇടുക്കിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
അതേ സമയം 321 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്നും കേരളത്തിന്‍റെ മരണ നിരക്ക് കൃത്യമാണെന്നും കൊവിഡിനെതിരെ പുലര്‍ത്തുന്ന ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.