ETV Bharat / state

Health Minister Personal Staff Akhil Mathew Bribery Allegation: 'ആരോഗ്യമന്ത്രിയുടെ പിഎ കോഴവാങ്ങിയതിന് തെളിവില്ല'; പണം നല്‍കിയ ദിവസം അഖില്‍ മാത്യു സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ് - വീണ ജോർജിന്‍റെ പിഎ കൈക്കൂലി പൊലീസ് അന്വേഷണം

Health Minister Personal Staff Allegation: പണം നല്‍കി എന്ന് പരാതിക്കാരൻ പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയിലാണെന്ന് പൊലീസ്. അഖില്‍ മാത്യുവിനാണ് പണം നൽകിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പരാതിക്കാരന്‍.

Health Minister Personal Staff Allegation  Police On Akhil Mathew Bribery Allegation  Akhil Mathew Bribe  Bribery Allegation Health Minister PA  Veena george PA bribe case  ആരോഗ്യമന്ത്രിയുടെ പിഎ കൈക്കൂലി കേസ്  അഖില്‍ മാത്യു  അഖില്‍ മാത്യു കൈക്കൂലി കേസിൽ പൊലീസ്  വീണ ജോർജിന്‍റെ പിഎ കൈക്കൂലി പൊലീസ് അന്വേഷണം  ആരോഗ്യമന്ത്രി പിഎ ജോലി വാഗ്‌ദാനം പണം തട്ടിയ കേസ്
Police On Akhil Mathew Bribery Allegation
author img

By ETV Bharat Kerala Team

Published : Sep 30, 2023, 11:53 AM IST

Updated : Sep 30, 2023, 3:00 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ പിഎ അഖില്‍ മാത്യു ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം (Health Minister Personal Staff Allegation). മലപ്പുറം സ്വദേശിയായ ഹരിദാസനാണ് അഖില്‍ മാത്യുവിനെതിരെ പരാതി നൽകിയത്. ഹരിദാസന്‍ പണം നല്‍കിയതായി പറയുന്ന ഏപ്രിൽ 10ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം അഖില്‍ മാത്യു പത്തനംതിട്ടയിലാണെന്നാണ് പൊലീസ് പറയുന്നത് (Police On Akhil Mathew Bribery Allegation).

അന്ന് പത്തനംതിട്ടയിലെ ഒരു വിവാഹ ചടങ്ങില്‍ അഖില്‍ മാത്യു പങ്കെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് സാധൂകരിക്കുന്ന നിലയിലാണെന്നാണ് പൊലീസിന്‍റെയും കണ്ടെത്തല്‍. അതേസമയം, ഏപ്രില്‍ 10ന് പരാതിക്കാരനായ ഹരിദാസന്‍റെ ടവര്‍ ലൊക്കേഷന്‍ പ്രകാരം അദ്ദേഹം തിരുവനന്തപുരത്താണ്. പൊലീസിന്‍റെ ഈ കണ്ടെത്തല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.

പണം നല്‍കിയത് അഖില്‍ മാത്യുവിനാണോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും തനിക്ക് കാഴ്‌ച പ്രശ്‌നമുണ്ടെന്നുമുള്ള പരാതിക്കാരന്‍റെ മൊഴിയും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് പരാതിക്കാരന്‍റെ മൊഴി വശദമായി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഏകദേശം 8 മണിക്കൂറിലധികം പൊലീസ് സംഘം ഹരിദാസനില്‍ നിന്ന് മൊഴി എടുത്തു.

മലപ്പുറത്തെ ഹരിദാസന്‍റെ വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഏപ്രില്‍ 10നും 11നും ഹരിദാസന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എന്നാണ് ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. ആള്‍മാറാട്ടം നടന്നോ എന്നതും പരിശോധിക്കും.

ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ഏപ്രില്‍ 9, 10, 11 തീയതികളിലെ ഹരിദാസന്‍റെ ടവര്‍ ലൊക്കേഷന്‍ വിശദമായി പരിശോധിക്കുന്ന കാര്യം പൊലീസിന്‍റെ പരിഗണനയിലാണ്. ഈ ദിവസങ്ങളിലെ മന്ത്രിയുടെ ഓഫീസിന്‍റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നല്‍കി.

എന്തായിരുന്നു ആരോപണം: എൻഎച്ച്എം ഡോക്‌ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അഖിൽ മാത്യുവിനെതിരെ ഉയർന്ന ആരോപണം. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരൻ. ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം നൽകി എന്നാണ് പരാതി. താത്‌കാലിക നിയമനത്തിന് അഖിൽ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി എന്നുമാണ് ആരോപണം.

വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം: ആരോപണവിധേയനോട് വിശദീകരണം തേടിയെന്നും തന്‍റെ ഓഫിസും സ്‌റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോർജ് വിഷയത്തിൽ പ്രതികരിച്ചത്.

പേഴ്‌സണൽ അസിസ്‌റ്റന്‍റ് അഖില്‍ മാത്യു (Personal Assistant Akhil Mathew) തന്‍റെ ബന്ധുവല്ലെന്നും സംഭവം പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. കുറ്റം ചെയ്‌താല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also read: Veena George On Staff Bribe Allegation: 'നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്‌തുതാവിരുദ്ധം, ആരോപണവിധേയനോട് വിശദീകരണം തേടി': വീണ ജോർജ്

Last Updated : Sep 30, 2023, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.