തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. വളരെ വേദനാജനകമായ സംഭമാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് ആശുപത്രികൾ ചികിത്സ നിഷേധിച്ച യുവതി പ്രസവിച്ച ഇരട്ടക്കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കൊവിഡ് മുക്തയായിട്ടും പൂർണഗർഭിണിയായ യുവതിയോ ആർടിപിസിആർ ടെസ്റ്റ് ഫലം വേണം എന്ന് ആവശ്യപ്പെട്ട് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു. 14 മണിക്കൂറോളമാണ് ഇങ്ങനെ യുവതിയും കുടുംബവും ചികിത്സ തേടി അലഞ്ഞത്.
ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു - Incident of twins died without treatment
വിഷയത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.