തിരുവനന്തപുരം: പണം വാങ്ങി വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന പരാതിയിൽ കർശന നടപടി എന്ന് ആരോഗ്യ മന്ത്രി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ അപലപനീയവും സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം പൊഴിയൂരിലാണ് പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുവെന്ന പരാതി ഉയർന്നത്. പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ വ്യാജ സീൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; കർശന നടപടി എന്ന് ആരോഗ്യ മന്ത്രി - തിരുവനന്തപുരം
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; കർശന നടപടി എന്ന് ആരോഗ്യ മന്ത്രി