ETV Bharat / state

പകര്‍ച്ചപ്പനി : ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് - ആരോഗ്യം

പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ ഡോക്‌ടറെ സമീപിച്ച് ചികിത്സ തേടാനും ആരോഗ്യ മന്ത്രി നിർദേശിച്ചു

precautions towards fever  health minister announced to take precautions towards fever  fever in kerala  പകര്‍ച്ച പനി  പകര്‍ച്ച പനി ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്  ആരോഗ്യം  ആരോഗ്യ മന്ത്രി വീണ ജോർജ്
പകര്‍ച്ച പനി : ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
author img

By

Published : Jun 24, 2022, 7:54 PM IST

തിരുവനന്തപുരം: പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പനി രോഗമല്ല, രോഗലക്ഷണമാണ്. കൊവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻ ഗുനിയ, ചെള്ളു പനി, എച്ച് 1 എൻ 1, ചിക്കൻപോക്‌സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം തുടങ്ങിയവയ്ക്ക് പനി ലക്ഷണമായതിനാൽ സ്വയം ചികിത്സിക്കാതെ ഡോക്‌ടറെ സമീപിച്ച് ചികിത്സ തേടുകയാണ് വേണ്ടതെന്നും മന്ത്രി നിർദേശിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയ്‌ക്കെതിരെ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ: പനിയോടൊപ്പം തുടർച്ചയായ ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, മൂത്രത്തിന്‍റെ അളവു കുറയൽ, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, പരസ്‌പര വിരുദ്ധമായ സംസാരം, ശരീരം തണുത്തു മരവിക്കൽ, തളർച്ച, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രക്തസമ്മർദ്ദം അധികമായി താഴൽ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നിവ കണ്ടാൽ ഉടൻ ഡോക്‌ടറുടെ സേവനം തേടുക.

ഏതു മരുന്നും ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. പാരസെറ്റമോൾ ഗുളികകളെക്കാൾ മെച്ചപ്പെട്ട രീതിയിൽ കുത്തിവയ്പ്പുകൾ പ്രവർത്തിക്കില്ല. അതിനാൽ ഇൻജക്ഷനും ഡ്രിപ്പിനും ഡോക്‌ടർമാരെ നിർബന്ധിക്കരുത്.

അകലം പാലിക്കുക: പനിയുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. സ്‌കൂൾ, ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. രോഗിക്ക് പൂർണ വിശ്രമം ഉറപ്പാക്കണം. പഴച്ചാറ്, പാനീയങ്ങൾ, പോഷകാഹാരം, കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ തുടർച്ചയായി കഴിക്കുക. പ്രതിരോധം: മാസ്‌ക് കൊവിഡിനൊപ്പം മറ്റു പല രോഗങ്ങളെയും പ്രതിരോധിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. മഴ നനയാതിരിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.